തമിഴ് നടൻ വിജയ് അഭിനയിച്ച പുതിയ സിനിമയായ വാരിസ് കാണാൻ അച്ഛൻ കടം വാങ്ങിയ 300 രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഒമ്പതാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിലെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലാണ് ഒമ്പതാം ക്ലാസുകാരൻ പരാതിയുമായി എത്തിയത്. മുത്തശ്ശി തനിക്ക് നൽകിയ പണം അച്ഛൻ കടമായി വാങ്ങുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്.
പൊലീസ് സ്റ്റേഷനിലെ ഫ്രണ്ട് ഓഫീസിലെത്തിയാണ് കുട്ടി പരാതി പറഞ്ഞത്. ‘അച്ഛൻ പാവമാണെന്നും സ്റ്റേഷനിലേക്ക് വിളിക്കാതെ തന്നെ എങ്ങനെയെങ്കിലും പണം തിരികെ വാങ്ങി തന്നാൽ മതി’യെന്നാണ് കുട്ടിയുടെ ആവശ്യം. ഇത് അനുസരിച്ച് പൊലീസ് കുട്ടിയുടെ അച്ഛനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ങ്ങനെയെങ്കിലും അച്ഛന്റെ കൈയിൽനിന്ന് പണം തിരികെ വാങ്ങിത്തരാമെന്ന് സമാധാനിപ്പിച്ചാണ് പൊലീസുകാർ കുട്ടിയെ മടക്കി അയച്ചത്.
Also Read- അച്ഛനറിയാതെ പ്രണയവിവാഹം കഴിച്ച മകൾക്ക് വിവാഹച്ചെലവിന് അർഹതയില്ലെന്ന് കുടുംബകോടതി
അച്ഛൻ കടം വാങ്ങിയ പണം ഏറെ ദിവസം കഴിഞ്ഞിട്ടും തിരികെ നൽകിയിരുന്നില്ല. ഇഷ്ടതാരത്തിന്റെ സിനിമ തിയറ്ററിൽ പോയി കാണാൻ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോൾ കൂട്ടുകാർ ഉപദേശിച്ചതുപ്രകാരമാണ് കുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.