കൊച്ചി: നിപാ ഉണ്ടോയെന്ന് സംശയം തോന്നിയ വ്യക്തിയുടെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന രാത്രി വൈകി മാത്രമെ പൂർത്തിയാകൂ.
അതേസമയം, നിപാ ആശങ്കയുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ ഉന്നതതലയോഗം ചേരുകയാണ്. കൊച്ചിയിൽ ചേർന്ന ഉന്നതതലയോഗത്തിൽ മന്ത്രിമാരായ കെ കെ ഷൈലജയും സി രവീന്ദ്രനാഥും പങ്കെടുത്തു. നിപാ നേരിടാൻ പൂർണസജ്ജമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയും ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നാലുദിവസം കൊച്ചിയില്‍ തങ്ങി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. നിപ ആശങ്കയെ തുടര്‍ന്ന് തൃശൂരിലും തൊടുപുഴയിലും അതീവജാഗ്രത തുടരുകയാണ്.
പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവുമായി അടുത്തിടപഴകിയ 50 പേര് നിരീക്ഷണത്തിലാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.