• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീണ്ടും നിപാ ജാഗ്രതാ നിർദേശം

വീണ്ടും നിപാ ജാഗ്രതാ നിർദേശം

nipah virus

nipah virus

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധിപേരുടെ മരണത്തിനിടയാക്കിയ നിപ വൈറസ് ബാധയ്ക്കെതിരെ മുൻകരുതലുമായി ആരോഗ്യവകുപ്പ്. ജനുവരി-ഡിസംബര്‍ മാസങ്ങള്‍ വവ്വാലുകളുടെ പ്രജനന ഘട്ടമായതിനാല്‍ മെഡിക്കല്‍ കോളജുകള്‍ക്കും മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമാണ് ജാഗ്രതാ നിര്‍ദേശം നൽകിയത്. പ്രജനന കാലഘട്ടങ്ങളില്‍ നിപ വൈറസുകളുടെ തോത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

    കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തിലായിരുന്നു നിപാ പടര്‍ന്നത്. ജൂണില്‍ ഇത് പടരുന്നത് തടയാനായി. എന്നാല്‍ വീണ്ടും ഈ കാലത്ത് നിപ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

    ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയങ്ങളില്‍ വവ്വാലടക്കമുള്ള ജീവികള്‍ കടിച്ച പഴവര്‍ഗങ്ങള്‍ കഴിക്കരുത്. പഴങ്ങള്‍ കഴിക്കുമ്പോള്‍ അത് നന്നായി കഴുകി ഉപോയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് നൽകുന്നു. നിപ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് അറിയിപ്പ്.

    നിപയുടെ ലക്ഷണമായ മസ്തിഷ്‌ക ജ്വരം കണ്ടെത്തുന്ന രോഗികളെ പ്രത്യേകം നിരീക്ഷിക്കണമെന്നും സാമ്പിളുകള്‍ പരിശോധനക്ക് അയക്കണമെന്നുമാണ് നിര്‍ദേശം. ആശുപത്രികളില്‍ നിന്നാണ് നിപ മറ്റു മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് നേരത്തെ ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിപ കാലത്ത് ഒരുക്കിയ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. ആശുപത്രികള്‍ക്കുള്ള നിര്‍ദേശമാണ് ഇതെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

    First published: