കൊച്ചി: നിപാ ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ. നിരീക്ഷണത്തിൽ കഴിയുന്ന അഞ്ചുപേരുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് നിപാ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി നാളെ അവലോകനയോഗം വിളിച്ചിട്ടുണ്ട്. നിപാ ഭീഷണിയെ തുടർന്ന് എല്ലാ സ്കൂളുകളും അടച്ചിടേണ്ട ആവശ്യമില്ലെന്നും ചില പ്രദേശത്തെ സ്കൂളുകൾക്ക് മാത്രം അവധി നൽകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കൂടുതല്‍ മരുന്നുകള്‍ കൊച്ചിയില്‍ എത്തിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നെത്തിക്കുന്ന ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്‍റിബോഡി രോഗിയുടെ ബന്ധുക്കളുടെ അനുമതിയോടെയെ ഉപയോഗിക്കൂ.
അതേസമയം, ഐസൊലേഷൻ വാർഡിൽ കഴിയുന്ന അഞ്ച് പേരുടെ രക്തസാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. സംസ്ഥാനത്ത് 311 പേരാണ് നിരീക്ഷണത്തിലുള്ളത്. തൃശൂരില്‍ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 32 ആയി. രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Nipah, Nipah fake messages, Nipah in kerala, Nipah outbreak, Nipah Outbreak in Kerala