• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇപ്പോള്‍ വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രത; ആഷിക് അബുവിനോടും ടീമിനോടും ഒരു അഭ്യര്‍ത്ഥനയുണ്ട്'; വൈറലായി ഒരു കുറിപ്പ്

'ഇപ്പോള്‍ വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രത; ആഷിക് അബുവിനോടും ടീമിനോടും ഒരു അഭ്യര്‍ത്ഥനയുണ്ട്'; വൈറലായി ഒരു കുറിപ്പ്

കയ്യിലുള്ള റിസോഴ്‌സസ് ആരോഗ്യ വകുപ്പിന്റെ കാമ്പയ്‌നുകളെ സഹായിക്കാന്‍ ഉപയോഗപ്പെടുത്താന്‍ പറ്റുമെങ്കില്‍ അതാവും ഉചിതം. ഇപ്പോള്‍ നമുക്കു വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രതയാണ്. സിനിമയില്‍ സ്വാഭാവികമായും ഉള്‍പ്പെടുത്തുന്ന വൈകാരികതയും രോഗബാധിതരുടെ ചുറ്റുപാടുകളും മറ്റും മറിച്ചൊരു ഇഫക്ട് ഉണ്ടാക്കിയേക്കില്ലേ?- അനുപമ ചോദിക്കുന്നു.

വൈറസ്

വൈറസ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: നിപ വൈറസ് ഭീതിയുടെ കാലത്ത് വൈറസ് സിനിമയുടെ സംവിധായകന്‍ ആഷിക് അബുവിന് അനുപമ ആനമങ്ങാട് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നിപ ഭീതി വീണ്ടും പടരുന്ന സ്ഥിതിക്ക്, വൈറസ് മൂവീ റിലീസ് ഇപ്പോള്‍ ചെയ്യുന്നതില്‍ ധാര്‍മികമായ ഒരു പ്രശ്‌നമുണ്ടെന്നാണ് അനുപമ പറയുന്നത്. കയ്യിലുള്ള റിസോഴ്‌സസ് ആരോഗ്യ വകുപ്പിന്റെ കാമ്പയ്‌നുകളെ സഹായിക്കാന്‍ ഉപയോഗപ്പെടുത്താന്‍ പറ്റുമെങ്കില്‍ അതാവും ഉചിതം. ഇപ്പോള്‍ നമുക്കു വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രതയാണ്. സിനിമയില്‍ സ്വാഭാവികമായും ഉള്‍പ്പെടുത്തുന്ന വൈകാരികതയും രോഗബാധിതരുടെ ചുറ്റുപാടുകളും മറ്റും മറിച്ചൊരു ഇഫക്ട് ഉണ്ടാക്കിയേക്കില്ലേ?- അനുപമ ചോദിക്കുന്നു.

    പോസ്റ്റ് പൂര്‍ണരൂപത്തില്‍
    ആഷിക് അബുവിനോടും ടീമിനോടും ഒരു അഭ്യര്‍ത്ഥനയുണ്ട്. നിപ്പ ഭീതി വീണ്ടു പടരുന്ന സ്ഥിതിക്ക്, വൈറസ് മൂവീ റിലീസ് ഇപ്പോള്‍ ചെയ്യുന്നതില്‍ ധാര്‍മികമായ ഒരു പ്രശ്‌നമുണ്ടെന്ന് വ്യക്തിപരമായി എനിക്കു തോന്നുന്നു. കയ്യിലുള്ള റിസോഴ്‌സസ് ആരോഗ്യ വകുപ്പിന്റെ കാമ്പയ്‌നുകളെ സഹായിക്കാന്‍ ഉപയോഗപ്പെടുത്താന്‍ പറ്റുമെങ്കില്‍ അതാവും ഉചിതം.

    ഒന്നാമത്, ആള്‍ക്കൂട്ടത്തിരക്ക് ഉണ്ടാക്കും വിധമുള്ള സിനിമാ റിലീസുകളും മറ്റു പരിപാടികളും എല്ലാം തന്നെ തത്കാലം മാറ്റിവെക്കുന്നതാവും നല്ലത്. മറ്റൊന്ന്, സിനിമയില്‍ കാണിക്കുന്ന പലതും കൂടുതല്‍ പരിഭ്രാന്തി പടര്‍ത്താനും കാരണമായേക്കും എന്ന് ആശങ്കയുണ്ട്.

    ഇപ്പോള്‍ നമുക്കു വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രതയാണ്. സിനിമയില്‍ സ്വാഭാവികമായും ഉള്‍പ്പെടുത്തുന്ന വൈകാരികതയും രോഗബാധിതരുടെ ചുറ്റുപാടുകളും മറ്റും മറിച്ചൊരു ഇഫക്ട് ഉണ്ടാക്കിയേക്കില്ലേ?

    I think it is ethical to postpone the movie release until we have this under control, and we will. I don't know if this request will reach them osmehow; just putting it here, hoping I won't be the only one who feels this way.

    Also Read നിപ: എറണാകുളം ജില്ലയില്‍ അതീവ ജാഗ്രത; 4 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍; 311 പേര്‍ നീരീക്ഷണത്തില്‍



    First published: