നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിന്റെ നില മെച്ചപ്പെട്ടു ; ഒബ്സർവേഷൻ വാർഡിലായിരുന്ന നാലു പേരെ ഡിസ്ചാർജുചെയ്തു
നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് ഇല്ല. കളമശ്ശേരിയിൽ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്.
news18
Updated: June 9, 2019, 7:45 AM IST

Nipah Virus Alert
- News18
- Last Updated: June 9, 2019, 7:45 AM IST
കൊച്ചി: സംസ്ഥാനത്തെ നിപ ബാധയിൽ ആശങ്കയൊഴിയുന്നു. ഒബ്സർവേഷൻ വാർഡിലായിരുന്ന നാലു പേരെ ഡിസ്ചാർജു ചെയ്തു. നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റേ നില മെച്ചപ്പെട്ടതായാണ് വിവരങ്ങൾ. അതേസമയം നിപ പ്രതിരോധ പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
also read: അപകടത്തില്‍പ്പെടുമ്പോള്‍ ബാലഭാസ്കറിന്റെ കാറിലുണ്ടായിരുന്നത് 44 പവനും രണ്ടു ലക്ഷം രൂപയും; സ്വര്‍ണം കുട്ടിയുടേതെന്ന് ലക്ഷ്മിയുടെ മൊഴി നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ
രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് ഇല്ല. കളമശ്ശേരിയിൽ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. അതേസമയം മൂത്രത്തിൽ വൈറസിന്റെ സാന്നിധ്യം ഉണ്ട്. ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പൂനെയിൽ നിന്നുള്ള ഫലം വരണം.
നിപ ബാധിച്ച വിദ്യാർഥിയുമായി അടുത്ത് ഇടപഴകിയവരടക്കം നാലു പേരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഒബ്സർവേഷൻ വാർഡിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 7 പേർ ഐസൊലേഷൻ വാർഡിൽ തുടരുകയാണ്. ഐസൊലേഷൻ വാർഡിൽ ഉള്ള ഒരാളുടെ ഫലം കൂടി ലഭിക്കാനുണ്ട്
ഹൈ റിസ്ക് വിഭാഗത്തിൽ ഉള്ള 52 പേർ ഉൾപ്പെടെ 327 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ജനകീയ കാമ്പയിനുകൾക്കൊപ്പം സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. സ്കൂളുകളിൽ പ്രദർശിപ്പിക്കാനായി വീഡിയോയും തയ്യാറാക്കും.
also read: അപകടത്തില്‍പ്പെടുമ്പോള്‍ ബാലഭാസ്കറിന്റെ കാറിലുണ്ടായിരുന്നത് 44 പവനും രണ്ടു ലക്ഷം രൂപയും; സ്വര്‍ണം കുട്ടിയുടേതെന്ന് ലക്ഷ്മിയുടെ മൊഴി