കൊച്ചി: എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപായാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. കൊച്ചിയിൽ ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ചികിത്സയിലിരിക്കുന്ന രോഗിക്ക് നിപായാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, മുൻകരുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിപായോടോ സമാനമായ വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിക്കാറായില്ല. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് അടക്കം എല്ലാം തയ്യാറായി കഴിഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൂടുതൽ കേസുകൾ ഉണ്ടാവില്ല എന്നു തന്നെയാണ് കരുതുന്നത്. ഇതുവരെ സംശയം തോന്നിയ 86 പേർ നിരീക്ഷണത്തിലാണ്. വല്ലാതെ ഭയപ്പെടേണ്ടതില്ലെന്നും ഇത്തവണ നല്ല ആത്മവിശ്വാസമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ നിപായാണെന്ന് കരുതിയാണ് മുന്നോട്ടു പോകുന്നത്.
ലക്ഷണങ്ങൾ പ്രകടമാക്കുന്നവരെ ഐസൊലേഷൻ മുറിയിലേക്ക് മാറ്റും. വെന്റിലേറ്റർ സൗകര്യമടക്കമുള്ള മുറികൾ സജ്ജമാണ്. ജീവനക്കാർക്ക് മതിയായ പരിശീലനം നൽകിക്കഴിഞ്ഞു. കൂടുതൽ കേസുകൾ ഉണ്ടാവില്ല എന്നാണ് പ്രതീക്ഷ. പക്ഷേ അങ്ങനെ വന്നാലും നേരിടാനാവും. മെഡിക്കൽ കോളേജിലെ ഓരോ ഡിപ്പാർട്ട്മെന്റിനും ചുമതലകൾ സമൂഹമാധ്യമങ്ങളിൽ മോശമായ പ്രചരണങ്ങൾ ചിലർ നടത്തുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.