• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിപ: എറണാകുളം ജില്ലയില്‍ അതീവ ജാഗ്രത; 4 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍; 311 പേര്‍ നീരീക്ഷണത്തില്‍

നിപ: എറണാകുളം ജില്ലയില്‍ അതീവ ജാഗ്രത; 4 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍; 311 പേര്‍ നീരീക്ഷണത്തില്‍

രോഗിയുമായി സമ്പർക്കം പുലർത്തിയ 311 പേരോടാണ് വീട് വിട്ട് പുറത്തു പോകരുതെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊച്ചി: എറണാകുളം ജില്ലയില്‍ നിപ രോഗം സംശയിക്കപ്പെട്ടിരുന്ന യുവാവിന് നിപ രോഗമാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം നിപ ആണെന്ന് സ്ഥിരീകരിച്ചത്.

    പനിബാധിതരായി എത്തുന്ന രോഗികളെ പരിചരിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ഒരുക്കേണ്ട സജ്ജീകരണങ്ങള്‍ എന്നിവ സംബന്ധിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ബോധവല്‍ക്കരണം നല്‍കുമെന്ന് ജില്ലാ കളക്ടർ യു.വി ജോസ് അറിയിച്ചു.

    പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് ഫോണില്‍ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇവരില്‍ ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള 4 പേരെ വിദഗ്ദ്ധ ചികിത്സ, പരിശോധന എന്നിവയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ 3 പേര്‍ രോഗിയെ ആശുപത്രിയില്‍ പരിചരിച്ച സംഘത്തിലുണ്ടായിരുന്നവരാണ്. ഒരാള്‍ രോഗിയോടൊപ്പം പഠിച്ച വിദ്യാര്‍ത്ഥിയും. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

    കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് എത്തിച്ചേര്‍ന്നിട്ടുള്ള ഡോ രുചി ജയ്‌നിന്റെ നേതൃത്വത്തിലുള്ള എഴംഗസംഘവും ജില്ലയിലെത്തി ചേര്‍ന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ വിവിധ മെഡിക്കല്‍ ടീമുകളുടെ യോഗം ചേര്‍ന്ന് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി.

    രോഗത്തെ കുറിച്ചു പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുവാന്‍ കളക്ടറേറ്റില്‍ ആരംഭിച്ചിട്ടുള്ള ജില്ലാ കണ്‍ട്രോള്‍ റൂമില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫോൺ നമ്പർ  1077

    Also Read നിപയെ നേരിടാന്‍ ആരോഗ്യമേഖല സജ്ജം; ഭീതി പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

    First published: