• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിപ :ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ കെ ശൈലജ; രോഗിയുമായി അടുത്ത് ഇടപഴകിയ രണ്ട് ‌‌‌പേരുടെ സാംപിൾ നെഗറ്റീവ്

നിപ :ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ കെ ശൈലജ; രോഗിയുമായി അടുത്ത് ഇടപഴകിയ രണ്ട് ‌‌‌പേരുടെ സാംപിൾ നെഗറ്റീവ്

സംസ്ഥാനത്തെ നിപ വൈറസ് ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. നിപയെ അതിജീവിക്കാനായത് ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ

ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ

  • News18
  • Last Updated :
  • Share this:
    കൊച്ചി: നിപ ബാധയെ തുടർന്ന് ചികിത്സയിലുള്ള രോഗിയുമായി അടുത്ത് ഇടപഴകിയ രണ്ടു പേര്‍ക്കു കൂടി രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. നിപ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

    also read: മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തിനെതിരെ അശ്ലീല കമന്റ്; യുവാവ് അറസ്റ്റില്‍

    അതേസമയം സംസ്ഥാനത്തെ നിപ വൈറസ് ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. നിപയെ അതിജീവിക്കാനായത് ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആശങ്കയൊഴിഞ്ഞെന്നും എങ്കിലും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നും മുന്നറിയിപ്പുണ്ട്.

    അതിനിടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇന്നലെ രാത്രി രോഗ ലക്ഷണങ്ങളോടെ മൂന്നു പേരെക്കൂടി പ്രവേശിപ്പിച്ചു. ഇതോടെ 10 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 9 പേര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഒരാളുടെ റിസല്‍ട്ട് കിട്ടിയിട്ടില്ല.നോര്‍ത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗലക്ഷണങ്ങളുള്ള വ്യക്തിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

    എന്‍.ഐ.വി പൂനെയില്‍ നിന്നുള്ള സംഘം മെഡിക്കല്‍ കോളേജില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. ഡോ. സുദീപ്, ഡോ. ഗോഖലെ, ഡോ. ബാലസുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫീല്‍ഡ് ബയോളജി സംഘം വവ്വാലുകളുടെ പഠനത്തിനായി പരിഗണിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി വടക്കേക്കര സന്ദര്‍ശിച്ചു. സാങ്കേതിക വിഭാഗം ജീവനക്കാര്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും.
    First published: