കൊച്ചി: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറായി വിദ്യാർഥിക്ക് പനിയില്ല.
പരസഹായം ഇല്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങാനും കഴിയുന്നുണ്ട്. രോഗിയുടെ നിലമെച്ചപ്പെട്ടതിന്റെ സൂചനയാണിതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം നിരീക്ഷണത്തിലുള്ള ആർക്കും നിപ ഇല്ലെന്ന് വ്യക്തമായി. ഇവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ആലുവ പാലസിൽ 45 വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. ഇത് പൂനയിൽ പരിശോധനയ്ക്ക് അയയ്ക്കും. ഇന്ന് പറവൂർ മേഖലയില്‍ നിന്ന് സാംപിൾ ശേഖരിക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.