HOME » NEWS » Kerala » NIPAH SUSPECTS IN ERNAKULAM NW

BREAKING-വീണ്ടും നിപായെന്ന് സംശയം: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂൽ നിന്ന് അന്തിമ ഫലം വന്ന ശേ‌ഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചിരിക്കുന്നത്.

news18
Updated: June 3, 2019, 11:52 AM IST
BREAKING-വീണ്ടും നിപായെന്ന് സംശയം: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി
nipah- file image
  • News18
  • Last Updated: June 3, 2019, 11:52 AM IST
  • Share this:
കൊച്ചി: എറണാകുളത്ത് ചികിത്സയിലിരിക്കുന്ന യുവാവിന് നിപാ തന്നെയെന്ന് സംശയം. ആലപ്പുഴയിയിൽ നടത്തിയ പരിശോധനയിൽ നിപാ എന്ന് സംശയിക്കാവുന്ന ഫലം തന്നെയാണ് ലഭിച്ചത്. എന്നാൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂൽ നിന്ന് അന്തിമ ഫലം വന്ന ശേ‌ഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചിരിക്കുന്നത്. ഈ ഫലം ഉച്ചയോടെയാകും ലഭിക്കുക..

Also Read-എന്താണ് നിപാ വൈറസ്? എങ്ങനെ പ്രതിരോധിക്കാം

നിപാ സംശയത്തിൻറെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ഉന്നത തലയോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടറുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ വ്യാജപ്രചരണം നടത്തരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

First published: June 3, 2019, 10:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories