സാമ്പിളുകൾ പൂനൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായാണ് സുപ്രധാന നടപടി.
Nipah Virus Alert
Last Updated :
Share this:
കൊച്ചി: നിപ പരിശോധയ്ക്കുള്ള താൽക്കാലിക സംവിധാനം വ്യാഴാഴ്ച രാവിലെയോടെ കൊച്ചിയിൽ പ്രവർത്തനം തുടങ്ങും. പരിശോധനയിലെ കാലതാമസം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കേന്ദ്ര സംഘത്തിലെ ശാസ്ത്രജ്ഞൻ ഡോ: ഗംഗാഖേദ്കർ ന്യൂസ് 18 നോട് പറഞ്ഞു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ കേന്ദ്രസർക്കാർ അന്തരാഷ്ട്ര സഹായം തേടും.
സാമ്പിളുകൾ പൂനൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായാണ് സുപ്രധാന നടപടി. പൂനൈയിൽ നിന്ന് പരിശോധന യന്ത്രങ്ങൾ കേരളത്തിലേക്ക് കൊണ്ട് വരുന്ന നടപടികൾ പുരോഗമിക്കുന്നു. നാളെ രാവിലെയോടെ പരിശോധന സംവിധാനം പ്രവർത്തന സജ്ജമാകും. സംസ്ഥാന സർക്കാർ സ്വീകരിച്ച മുൻ കരുതൽ നടപടികൾ ആശങ്ക ഒഴിവാക്കാൻ സഹായകമായെന്ന് കേന്ദ്ര സംഘത്തിലെ ഐസിഎംആർ ശാസ്ത്രജ്ഞൻ ഡോ: ഗംഗഖേദ്കർ പറഞ്ഞു.
സ്ഥിതി ഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും അവലോകന യോഗം ചേരുന്നുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്താൻ പൂനൈയിൽ നിന്നുള്ള വിദഗ്ധർ ഏഴാം തീയതി എത്തും. ഉറവിടം കണ്ടെത്തിയാൽ വരും വർഷങ്ങളിൽ വൈറസ് ബാധ തടയാനുള്ള നടപടികൾ സ്വീകരിക്കാൻ ആകും. അടുത്ത 36 മണിക്കൂറിനുളിൽ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാകുമെന്നുമാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.