കൊച്ചി: നിപയുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 314 ആയി. ഐസൊലേഷന്‍ വാര്‍ഡില്‍ ഇന്ന് മൂന്ന് പേരെ കൂടി പ്രവേശിപ്പിച്ചിട്ടുണ്ട്. തൃശൂരിൽ 32 പേരാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം നിപ സ്ഥിരീകരിക്കപ്പെട്ട യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മന്ത്രി കെ കെ ശൈലജ. നിരീക്ഷണത്തിൽ കഴിയുന്ന അഞ്ചുപേരുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ എറണാകുളം ജില്ലാ കലക്ടറേറ്റില്‍ അവലോകന യോഗം ചേരും. എറണാകുളം ജില്ലയിലെ മുഴുവൻ സ്കൂളുകളും നാളെ തുറക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു
സംസ്ഥാനത്ത് നിപാ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി നാളെ അവലോകനയോഗം വിളിച്ചിട്ടുണ്ട്. നിപാ ഭീഷണിയെ തുടർന്ന് എല്ലാ സ്കൂളുകളും അടച്ചിടേണ്ട ആവശ്യമില്ലെന്നും ചില പ്രദേശത്തെ സ്കൂളുകൾക്ക് മാത്രം അവധി നൽകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കൂടുതല്‍ മരുന്നുകള്‍ കൊച്ചിയില്‍ എത്തിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നെത്തിക്കുന്ന ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്‍റിബോഡി രോഗിയുടെ ബന്ധുക്കളുടെ അനുമതിയോടെ മാത്രമെ ഉപയോഗിക്കൂ.
നിപ പരിശോധിക്കുന്നതിനുള്ള താൽക്കാലിക സംവിധാനം എറണാകുളത്ത് ഏർപ്പെടുത്തുന്നുണ്ട്. നാളെ മുതൽ ഇത് നിലവിൽ വരും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.