എറണാകുളത്ത് നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്ത തെറ്റ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി

രോഗിയുടെ സ്രവം നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും മണിപ്പാലിലും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ രോഗം സ്ഥിരീകരിക്കാനാകൂ. രോഗ ലക്ഷണം കണ്ടാല്‍ പരിശോധിക്കുന്നത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണ്.

news18
Updated: June 2, 2019, 5:10 PM IST
എറണാകുളത്ത് നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്ത തെറ്റ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി
കെ.കെ ശൈലജ
  • News18
  • Last Updated: June 2, 2019, 5:10 PM IST
  • Share this:
കണ്ണൂര്‍: എറണാകുളം ജില്ലയില്‍ നിപ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ സ്രവം നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും മണിപ്പാലിലും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ രോഗം സ്ഥിരീകരിക്കാനാകൂ. രോഗ ലക്ഷണം കണ്ടാല്‍ പരിശോധിക്കുന്നത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണ്. ഈ രോഗി നിപയുടെ വിദൂര ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ രോഗിയെ ഐസലേറ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യ നില തൃപ്തികരമാണ്. കഴിഞ്ഞ മാസം ഇതുപോലെ ചില കേസുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. അവയെല്ലാം നെഗറ്റീവായിരുന്നു. സീസണ്‍ കഴിയാറയതു കൊണ്ടു തന്നെ നിപയാകാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും കരുതലെടുക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എറണാകുളം പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചത് സ്ഥിരീകരിച്ചതായി വാര്‍ത്ത പരന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം.

നിപ ബാധ സ്ഥിരീകരിച്ചെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും അറിയിച്ചു.

Also Read എറണാകുളത്ത് നിപാ സ്ഥിരീകരിച്ചെന്ന വാർത്ത തെറ്റ്; വിശദീകരണവുമായി കളക്ടർ

First published: June 2, 2019, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading