• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീണ്ടും കവിതാ മോഷണം: പഴയ കോളേജ് മാഗസിനില്‍ നിന്നും 2 വര്‍ഷം കഴിഞ്ഞപ്പോള്‍ അടിച്ചു മാറ്റി

വീണ്ടും കവിതാ മോഷണം: പഴയ കോളേജ് മാഗസിനില്‍ നിന്നും 2 വര്‍ഷം കഴിഞ്ഞപ്പോള്‍ അടിച്ചു മാറ്റി

  • Last Updated :
  • Share this:
    കണ്ണൂര്‍: കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലെ ഏറ്റവും പുതിയ മാഗസിനില്‍ രണ്ട് വര്‍ഷം മുന്നേ ഇറങ്ങിയ മാഗസിനിലെ കവിതയും. 2014- 2015 ലെ 'സ്മൈലി' മാഗസിനില്‍ ആഷ്ബിന്‍ അബ്രഹാം എഴുതിയ കവിതയിലെ അതേ വരികളാണ് 2017 -18 വര്‍ഷത്തെ 'ടെര്‍മിനേറ്റ്' മാഗസിനില്‍ പി.എ അഭിനവിന്റെ പേരില്‍ അച്ചടിച്ച് വന്നത്.

    എസ് കലേഷിന്റെ കവിത കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കോപ്പിയടിച്ചെന്ന വിവാദത്തിനു പിന്നാലെയാണ് കൂത്തുപറമ്പില്‍ നിന്നും കോപ്പിയടി വിവാദം ഉയര്‍ന്നിരിക്കുന്നത്. 2014-15 കാലഘട്ടത്ത് കെഎസ്‌യു യൂണിയനായിരുന്നു സ്മൈലി ഇറക്കിയത്. ഇപ്പോള്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിയനാണ് ടെര്‍മിനേറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നാം വര്‍ഷ മലയാള വിദ്യാര്‍ത്ഥിയായ അഭിനവ് എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്.

    Also Read:  കോതമംഗലം ചെറിയപള്ളിയിൽ സംഘർഷം; പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കി

    'മാഗസിനിലേക്ക് സൃഷ്ടികള്‍ വാങ്ങിയപ്പോള്‍ സ്വന്തം സൃഷ്ടിയാണെന്നുള്ള സാക്ഷ്യപത്രം വാങ്ങിയിരുന്നെന്നും ഇതിന്റെയും വിദ്യാര്‍ത്ഥികളിലുള്ള വിശ്വാസത്തിന്റെയും പേരിലാണ് കൃതികള്‍ പ്രസിദ്ധീകരിച്ചതെന്നും' എസ്എഫ്‌ഐ നിര്‍മ്മലഗിരി കോളേജ് യൂണിറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ ഇകെ ന്യൂസ് 18 മലയാളത്തോട് പറഞ്ഞു.

    Dont Miss: NSSനെ അപമാനിക്കുന്നത് വർഗീയ മതിലിന് ആളെക്കൂട്ടാനെന്ന് ഉമ്മൻചാണ്ടി

    എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിയനാണ് മാഗസിന്‍ ഇറക്കിയതെങ്കിലും എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന എഡിറ്റോറിയല്‍ പാനലാണ് മാഗസിനു പിന്നിലെന്നും എന്നാല്‍ കവിത വിവാദമായതോടെ എസ്എഫ്‌ഐയെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അര്‍ജ്ജുന്‍ പ്രതികരിച്ചു. വിവാദ കവിതയുള്ള പേജ് ഇളക്കി മാറ്റി വീണ്ടും വിതരണം ചെയ്‌തെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പറഞ്ഞു.

    First published: