• HOME
  • »
  • NEWS
  • »
  • kerala
  • »
  • എനിക്ക് എല്ലാം തുറന്നു പറയാവുന്ന സുഹൃത്താണ് അച്ചാച്ചൻ; മാണിയുടെ ഓർമകൾ പങ്കുവെച്ച് നിഷ ജോസ്

എനിക്ക് എല്ലാം തുറന്നു പറയാവുന്ന സുഹൃത്താണ് അച്ചാച്ചൻ; മാണിയുടെ ഓർമകൾ പങ്കുവെച്ച് നിഷ ജോസ്

ശരിക്കും അദ്ദേഹം പോയോ? ഇല്ല എന്നാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. സ്നേഹത്തിലും അനുകമ്പയിലും ധൈര്യത്തിലും അദ്ദേഹം ജീവിക്കുന്നുണ്ട്- നിഷ പറയുന്നു.

nisha jose with km mani

nisha jose with km mani

  • News18
  • Last Updated :
  • Share this:
    അന്തരിച്ച കേരള കോൺഗ്രസ് എം നേതാവും മുൻ ധനമന്ത്രിയുമായ കെഎം മാണിയുടെ ഓർമകൾ പങ്കുവെച്ച് മരുമകൾ നിഷ ജോസ്. ഫേസ്ബുക്കിൽ കുറിച്ച വൈകാരിക പോസ്റ്റിലാണ് നിഷ ഓർമകൾ പങ്കുവെച്ചത്. 1993 ഒക്ടോബർ ഒമ്പതിന് തൻറെ പെണ്ണുകാണലിനാണ് അച്ചാച്ചനെ ആദ്യമായി കണ്ടതെന്ന് നിഷ പറയുന്നു. മുറിയിലേക്ക് നടന്നുവന്ന എന്നോട് ഇവിടെ ഇരിക്കൂ മോളെ എന്ന് അച്ചാച്ചൻ പറഞ്ഞു. അപ്പോൾ തന്നെ ഞാൻ നിശ്ചയിച്ചു ഞാൻ എത്തിച്ചേരേണ്ട കുടുംബം ഇതാണെന്ന്- നിഷ പോസ്റ്റിൽ വ്യക്തമാക്കുന്നു.

    also read:സ്വന്തം ത​ട്ട​ക​ത്തി​ൽ മുംബൈക്ക് തോൽവി; രാജസ്ഥാന് തകർപ്പൻ ജയം

    ആ വാക്കുകൾ എനിക്ക് ആശ്വാസമായിരുന്നു. പെണ്ണുകാണലിന് മാത്രമല്ല, കരിങ്ങോഴയ്ക്കൽ വീട്ടിലെ പിന്നെ അങ്ങോട്ടുള്ള ജീവിതത്തിലും -നിഷ പറയുന്നു. തനിക്ക് എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള സുഹൃത്താണ് അച്ചാച്ചൻ എന്നാണ് നിഷ പറയുന്നത്. താൻ എന്ത് ചെയ്യാൻ ആഗ്രഹിച്ചാലും അതിനോട് ഒരിക്കലും അദ്ദേഹം വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും നിഷ വ്യക്തമാക്കുന്നു.

    ഓരോ നിമിഷവും അച്ചാച്ചൻ തന്നെ പറക്കാൻ അനുവദിച്ചുവെന്നും താൻ ഉയരങ്ങളിലേക്ക് എത്തുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും നിഷ. അതാണ് അച്ചാച്ചന് തന്നിലുള്ള ആത്മവിശ്വാസമെന്നും നിഷ കുറിക്കുന്നു.

    ശരിക്കും അദ്ദേഹം പോയോ? ഇല്ല എന്നാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. സ്നേഹത്തിലും അനുകമ്പയിലും ധൈര്യത്തിലും അദ്ദേഹം ജീവിക്കുന്നുണ്ട്- നിഷ പറയുന്നു.

    അദ്ദേഹം ചില മീറ്റിംഗിനായി പോയിരിക്കുകയാണെന്നും ഉടൻ തിരിച്ചു വരുമെന്നുമാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് നിഷ വ്യക്തമാക്കുന്നു. എല്ലാ കാരുണ്യ പ്രവൃത്തിയിലൂടെയും അച്ചാച്ചൻ ജീവിക്കുമെന്നും എല്ലാവരെയും പോലെ കെഎം മാണി മരിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും നിഷ കുറിച്ചിരിക്കുന്നു. ദുഃഖത്തിൽ ഒപ്പ നിന്ന എല്ലാവരോടും നിഷ നന്ദി അറിയിച്ചിട്ടുണ്ട്.
    First published: