Nissan Effect: തിരുവനന്തപുരത്തുനിന്ന് ടോക്കിയോയിലേക്ക് നേരിട്ട് വിമാന സര്‍വീസ്; സാധ്യത തേടി കേന്ദ്രം
ടോക്കിയോയിലേക്ക് വിമാന സര്‍വീസ് വേണമെന്ന് നിസാന്‍ കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
news18
Updated: July 23, 2019, 11:11 AM IST

പ്രതീകാത്മക ചിത്രം
- News18
- Last Updated: July 23, 2019, 11:11 AM IST
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തുനിന്ന് ജപ്പാനിലെ ടോക്കിയോയിലേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്താനുള്ള സാധ്യതകള്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പരിശോധിക്കുന്നു. തിരുവനന്തപുരത്തുനിന്ന് ടോക്കിയോയിലേക്ക് വിമാന സര്‍വീസ് വേണമെന്ന് നിസാന്‍ കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടികള്‍ ആരംഭിച്ചത് നിസാന്റെ ആവശ്യത്തെതുടര്‍ന്ന് മുഖ്യമന്ത്രി സിവില്‍ ഏവിയേഷന്‍ സെക്രട്ടറിക്ക് കത്തുനല്‍കുകയും ചെയ്തിരുന്നു.
ഡിജിറ്റല്‍ ഹബ്ബ് തുടങ്ങുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നിലയിലാണ് നിസാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സിങ്കപ്പുര്‍ വഴിയോ ബാങ്കോക്ക് വഴിയോ ടോക്കിയോയിലേക്ക് വിമാന സര്‍വീസ് നടത്താനാകുമോ എന്നതാണ് മന്ത്രാലയം പരിശോധിക്കുന്നത്. എന്നാല്‍ സര്‍വീസ് നടത്താന്‍ സന്നദ്ധമായി ഏതൊക്കെ കമ്പനികള്‍ എത്തുമെന്നതാണ് പ്രധാന വെല്ലുവിളി. തിരുവനന്തപുരത്തുനിന്ന് ടോക്കിയോയിലേക്ക നേരിട്ട് സര്‍വീസ് നടത്തുന്നത് ലാഭകരമാകില്ലെന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്. സര്‍വീസുകള്‍ മറ്റിടങ്ങളുമായി ബന്ധിപ്പിച്ച് ടോക്കിയോയിലേക്ക് സര്‍വീസ് നടത്തിയാലേ യാത്രക്കാരെ ലഭിക്കുകയുള്ളൂവെന്നും ഇവര്‍ നിരീക്ഷിക്കുന്നു. വിമാനക്കമ്പനികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായാല്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിനല്‍കുമെന്ന് വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു.
Also Read: നിസാൻ കേരളം വിടുന്നുവെന്ന പ്രചാരണത്തിന് പിന്നിലെ വാസ്തവം: മുഖ്യമന്ത്രി പറയുന്നു
സിങ്കപ്പുര്‍, ബാങ്കോക്ക്, കൊളംബോ വഴിയുള്ള സര്‍വീസുകളാണ് ലാഭകരമെന്നാണ് വിമാനക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു. സിങ്കപ്പുര്‍ എയര്‍ലൈന്‍സ്(സില്‍ക്ക്) തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസ് നേരത്തേ അവസാനിപ്പിച്ചിരുന്നു. പകരം അവരുടെ ബജറ്റ് എയര്‍വേയ്സായ സ്‌കൂട്ടാണ് ഇപ്പോള്‍ ഇവടെനിന്ന് സര്‍വീസ് നടത്തുന്നത്. ഇതിലെ യാത്രയ്ക്ക് കോര്‍പ്പറേറ്റ് കമ്പനികള്‍ താല്‍പ്പര്യപ്പെടുന്നില്ല.
നിലവില്‍ ശ്രീലങ്കന്‍ എയര്‍വേയ്സിന് കൊളംബോ വഴി ടോക്കിയോയിലേക്ക് ദിവസവും സര്‍വീസുകളുണ്ട്. അത് തിരുവനന്തപുരവുമായി ബന്ധിപ്പിച്ചാല്‍ ടോക്കിയോയിലേക്ക് സര്‍വീസ് ആകും. എന്നാല്‍ 12 മണിക്കൂറിലധികം കൊളംബോയില്‍ തങ്ങിയാലേ ടോക്കിയോ വിമാനത്തില്‍ പോകാനാകൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ സമയമാറ്റം സാധ്യമല്ലെന്നാണ് ശ്രീലങ്കന്‍ എയര്‍വേയ്സ് അധികൃതര്‍ പറയുന്നത്.
ഡിജിറ്റല്‍ ഹബ്ബ് തുടങ്ങുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നിലയിലാണ് നിസാന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സിങ്കപ്പുര്‍ വഴിയോ ബാങ്കോക്ക് വഴിയോ ടോക്കിയോയിലേക്ക് വിമാന സര്‍വീസ് നടത്താനാകുമോ എന്നതാണ് മന്ത്രാലയം പരിശോധിക്കുന്നത്. എന്നാല്‍ സര്‍വീസ് നടത്താന്‍ സന്നദ്ധമായി ഏതൊക്കെ കമ്പനികള്‍ എത്തുമെന്നതാണ് പ്രധാന വെല്ലുവിളി.