ഇന്റർഫേസ് /വാർത്ത /Kerala / നിദ ഫാത്തിമ, ഷഹലയ്ക്കു വേണ്ടി ശബ്ദമുയർത്തിയ ഏഴാം ക്ലാസുകാരി

നിദ ഫാത്തിമ, ഷഹലയ്ക്കു വേണ്ടി ശബ്ദമുയർത്തിയ ഏഴാം ക്ലാസുകാരി

News18

News18

സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസുകാരിയാണ് നിദ ഫാത്തിമ.

  • Share this:

    സുൽത്താൻ ബത്തേരി:  കേരളത്തിന്റെ തീരാവേദനയായി മാറിയിരിക്കുകയാണ്  ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി ഷഹല ഷെറിൻ. അതേസമയം ഷഹലയെ മരണത്തിലേക്ക് നയിച്ചതിൽ അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ പങ്ക്  പുറംലോകമറിഞ്ഞത് അതേ സ്കൂളിലെ തന്നെ ഏഴാം ക്ലാസുകാരിയായ നിദ ഫാത്തിമയിലൂടെയാണ്.

    ആരെയും ഭയക്കാതെ ചങ്കൂറ്റത്തോടെയാണ് നടന്നതെന്തെന്ന് നിദ മാധ്യമങ്ങൾക്ക് മുന്നിൽ  വിവരിച്ചത്. മുതിർന്ന കുട്ടികൾ പലരും അധ്യാപകരെ ഭയന്ന് പിൻമാറിയപ്പോഴാണ് ഈ കൊച്ചുമിടുക്കി മാധ്യമങ്ങൾക്കു മുന്നിലെത്തി എല്ലാം വെട്ടിത്തുറന്ന് പറഞ്ഞത്.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    ഇതിനു പിന്നാലെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദ ഫാത്തിമയുടെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഫോട്ടോഗ്രാഫറായ ജോൺസൺ പാട്ടവയലാണ് നിദയുടെ ഈ ചിത്ര പകർത്തിയത്.

    Also Read പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ; PTA പിരിച്ചുവിട്ടു

    മുത്തങ്ങ ദേശീയ പാതയിലെ യാത്രനിരോധനത്തിനെതിരായ സമരത്തിൽ നിദ പങ്കെടുത്തപ്പോഴുള്ള ചിത്രമാണിത്.യാത്രാ നിരോധനത്തിനെതിരായ സമരത്തിൽ നാട്ടുകാർക്കൊപ്പം പ്രായ വ്യത്യാസമില്ലാതെ സ്കൂൾ കുട്ടികളും പങ്കെടുത്തിരുന്നു.

    First published:

    Tags: Bathery Snake Bite, Shehla Sherin, Snake, Snake bite