ഭാര്യ നാട്ടിലേക്ക് മടങ്ങിയെങ്കിലും പ്രവാസികൾക്ക് വേണ്ടി ഓടിനടന്നു; പ്രിയതമയുടെയും കുഞ്ഞിന്റെയും മുഖം കാണാതെ നിതിന്റെ മടക്കം

പ്രവാസികള്‍ക്കിടയിലും നാട്ടിലും വലിയൊരു സൗഹൃദവലയം തന്നെയുണ്ട് 28കാരനായ നിതിന്. ദുബൈയിലെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായ നിതിനെ നാട്ടിലും അറിയാത്തവര്‍ ചുരുക്കമാണ്. കോഴിക്കോടും കണ്ണൂരുമായി വലിയ സൗഹൃദവലയമുണ്ട്.

News18 Malayalam | news18
Updated: June 8, 2020, 7:31 PM IST
ഭാര്യ നാട്ടിലേക്ക് മടങ്ങിയെങ്കിലും പ്രവാസികൾക്ക് വേണ്ടി ഓടിനടന്നു; പ്രിയതമയുടെയും കുഞ്ഞിന്റെയും മുഖം കാണാതെ നിതിന്റെ മടക്കം
നിതിന്‍ ചന്ദ്രൻ ഭാര്യ ആതിരയ്ക്കൊപ്പം
  • News18
  • Last Updated: June 8, 2020, 7:31 PM IST
  • Share this:
കോഴിക്കോട്: കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സുപ്രീംകോടതിയെ സമീപിച്ചത് ആതിരയാണെങ്കിലും ഭര്‍ത്താവ് നിതിന്‍ ചന്ദ്രനായിരുന്നു അണിയറയില്‍ നീക്കങ്ങള്‍ നടത്തിയത്. ദുബൈയിലെ ഇന്‍കാസ് യൂത്ത് വിംഗിന്റെ സഹായത്തോടെ ആതിരയെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒപ്പം നിന്നത് നിതിനും കൂട്ടുകാരും. അപ്രതീക്ഷിതമായിരുന്നു നിതിന്റെ വിയോഗം.

മെയ് ഏഴിന് ആതിര പേരാമ്പ്രയിൽ എത്തിയെങ്കിലും ദുബൈയിലെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ഓടി നടക്കുകയായിരുന്നു ബ്ലഡ് ഡൊണേഴ്‌സ് കേരളയുടെ അമരക്കാരൻ കൂടിയായ നിതിന്‍. ഇതിനിടെയാണ് ഇന്ന് പുലര്‍ച്ചെ നിതിനെ മരണം തട്ടിയെടുത്തത്. ആതിരയെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതിനാല്‍ വൈകിയാണ് ബന്ധുക്കളും സുഹൃത്തുക്കളും നിതിന്റെ മരണവാര്‍ത്തയറിയുന്നത്.

You may also like:മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് കേരളത്തിലെ മന്ത്രി നൽകിയ വിവരമനുസരിച്ച് [NEWS]മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല‍ [NEWS] കോവിഡ‍് മുക്തമായി ന്യൂസിലന്റ്; സന്തോഷത്താൽ നൃത്തം ചെയ്തെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ [NEWS]

ആതിര അറിഞ്ഞതുമില്ല

കോവിഡ് ഭീതി വിട്ടൊഴിഞ്ഞ ശേഷം നാട്ടില്‍ വന്ന് ആതിരയെയും പിറക്കാനിരിക്കുന്ന കുഞ്ഞിനെയും കാണാനായിരുന്നു നിതിന്റെ തീരുമാനം. കുഞ്ഞിന്റെ മുഖംപോലും കാണാതെ ആ ഇരുപത്തെട്ടുകാരന്‍ കോവിഡ് കാലത്ത് യാത്ര പറഞ്ഞിരിക്കുന്നു. ദുബൈയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ നിതിന്‍ പേരാമ്പ്ര മൂയിപ്പോത്ത് സ്വദേശിയാണ്.

പ്രവാസികള്‍ക്കിടയിലും നാട്ടിലും വലിയൊരു സൗഹൃദവലയം തന്നെയുണ്ട് 28കാരനായ നിതിന്. ദുബൈയിലെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായ നിതിനെ നാട്ടിലും അറിയാത്തവര്‍ ചുരുക്കമാണ്. കോഴിക്കോടും കണ്ണൂരുമായി വലിയ സൗഹൃദവലയമുണ്ട്. നിതിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ വല്ലാത്തൊരു ഷോക്കായിപ്പോയെന്ന് അടുത്ത സുഹൃത്തും കഥാകൃത്തുമായ സൂര്യ തെക്കയില്‍ പറഞ്ഞു. പേരാമ്പ്ര മൂയിപ്പോത്തിലെ സുഹൃത്തുക്കള്‍ക്ക് നിതിന്റെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

First published: June 8, 2020, 7:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading