ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാതാ വികസനത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കി. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ ഔദ്യോഗികമായി വ്യക്തത ഇറങ്ങുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിന്റെ ദേശീയപാതാ വികസനം ഒന്നാംപട്ടിക പ്രകാരം തന്നെ തുടരുമെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ കേരളത്തിലെ ദേശീയപാതാ വികസനത്തോട് കേന്ദ്രം നിഷേധാത്മക സമീപനമാമ് പുലര്‍ത്തുന്നതെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള കേന്ദ്രത്തിനയച്ച കത്തുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു.
ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ ദേശീയ പാതാ മുന്‍ഗണന പട്ടകയില്‍ നിന്നൊഴിവാക്കിയതെന്ന വിമര്‍ശനങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് നടപട തിരുത്തി കേന്ദ്ര മന്ത്രി തന്നെ രംഗത്തെത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.