• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എന്‍.കെ പ്രേമചന്ദ്രനു നേരെ കൈയ്യേറ്റ ശ്രമം; രണ്ടു പേര്‍ക്ക് വെട്ടേറ്റു; 4 LDF പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തില്‍ പരവൂര്‍-പാരിപ്പള്ളി റോഡ് യുഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

news18
Updated: June 2, 2019, 6:04 PM IST
എന്‍.കെ പ്രേമചന്ദ്രനു നേരെ കൈയ്യേറ്റ ശ്രമം; രണ്ടു പേര്‍ക്ക് വെട്ടേറ്റു; 4 LDF പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
എൻ.കെ പ്രേമചന്ദ്രൻ
  • News18
  • Last Updated: June 2, 2019, 6:04 PM IST IST
  • Share this:
കൊല്ലം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയ്ക്കു നേരെ കൈയ്യേറ്റശ്രമം. സംഘര്‍ഷത്തിനിടെ രണ്ടു പേര്‍ക്ക് വെട്ടേറ്റു. ചാത്തന്നൂരിലെ പൂതക്കുളം പഞ്ചായത്തില്‍പ്പെട്ട കരടിമുക്ക്, മുക്കട ജംക്ഷന്‍ എന്നിവിടങ്ങളില്‍ നടന്ന സ്വീകരണത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

കരടിമുക്കില്‍ വച്ച് എംപിയുടെ വാഹനം ഇടതുപ്രവര്‍ത്തകര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് വാഹനം തടഞ്ഞവരെ  പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനു പിന്നാലെ മുക്കട ജംക്ഷനില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ സംഘടിച്ചു. ഇവര്‍ യുഡിഎഫ് പ്രവര്‍ത്തകരെ അക്രമിച്ചു. ഇതേത്തുടർന്നുണ്ടായ സംഘര്‍ഷത്തില്‍  രണ്ടുപേര്‍ക്ക് വെട്ടേറ്റു.  പൊലീസുകാരന് പരുക്കേൽക്കുകയും ചെയ്തു.

അക്രമവുമായി ബന്ധപ്പെട്ട് നാല് ഇടതുപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പരവൂര്‍-പാരിപ്പള്ളി റോഡ് യുഡി.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

Also Read 'മന്ത്രിമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തി'; സി.പി.എമ്മിനെതിരെ എന്‍.കെ പ്രേമചന്ദ്രന്‍

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 2, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍