ശബരിമല: പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്‍ അവതരിപ്പിച്ച് എന്‍.കെ പ്രേമചന്ദ്രന്‍

17ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്

news18india
Updated: June 21, 2019, 4:57 PM IST
ശബരിമല: പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്‍ അവതരിപ്പിച്ച് എന്‍.കെ പ്രേമചന്ദ്രന്‍
എൻ.കെ പ്രേമചന്ദ്രൻ
  • Share this:
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിനെതിരെയുള്ള സ്വകാര്യ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയാണ് ബില്‍ അവതരിപ്പിച്ചത്. ശബരിമല ശ്രീധര്‍മശാസ്‌ക്ഷ്രേത്ര ബില്‍' എന്ന പേരിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. 17ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.

ബില്‍ ഈ മാസം 25ാം തീയതിയുള്ള നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് ബില്‍ നറുക്കെടുക്കുകയാണെങ്കില്‍ ജൂലായ് 12ന് ഇത് സംബന്ധിച്ച്‌ ചര്‍ച്ച നടത്തും. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം.

Also read: ശബരിമല ഓര്‍ഡിനന്‍സിന് നിലവില്‍ തടസ്സമുണ്ടെന്ന് ബിജെപി ദേശീയ സെക്രട്ടറി രാം മാധവ്

അയ്യപ്പ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ നിയമനിര്‍മാണം വേണമെന്ന് സഭാധ്യക്ഷയായ മീനാക്ഷി ലേഖി പറഞ്ഞു. ശബരിമലയിലെ യുവതി പ്രവേശനം തടയുന്നതിന് നിയമനിര്‍മ്മാണം നടപ്പിലാക്കണം. ആചാര സംരക്ഷണത്തിന് ഭരണഘടന പരിരക്ഷ വേണമെന്നും അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗങ്ങളായി കണക്കാണമെന്നും മീനാക്ഷി ലേഖി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ബില്ലുകള്‍ പൂര്‍ണതയുള്ള ബില്ലല്ലെന്നും മാധ്യമവാര്‍ത്തകളില്‍ ഇടം നേടാനാണ് ബില്ലമായി വരുന്നതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണത്തെ പ്രേമചന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു.

ബിജെപി ബില്ലിനെ രാഷ്ട്രീയമായി നേരിടാന്‍ ശ്രമിക്കുകയാണ്. നിയമ മന്ത്രാലയം അംഗീകരിച്ച ബില്‍ ആണ് അവതരിപ്പിച്ചത്. ആ ബില്ലാണ് അപൂര്‍ണമാണെന്ന് പറയുന്നത്. സാങ്കേതികമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് മുഖംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവരുടെ ആത്മാര്‍ഥതയില്ലായ്മ തെളിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
First published: June 21, 2019, 4:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading