ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിന് എതിരായ സ്വകാര്യ ബില്‍ ഇന്ന് ലോക്സഭയില്‍. എന്‍ കെ പ്രേമചന്ദ്രന് എംപി നല്കിയ ബില്ലിനാണ് അവതരണാനുമതി ലഭിച്ചത്. ശബരിമല ഉള്‍പ്പെടെ എന്‍ കെ പ്രേമചന്ദ്രന് എംപി നല്കിയ നാല് സ്വകാര്യ ബില്ലുകള്‍ക്കാണ് ഇന്ന് അവതരണാനുമതി ലഭിച്ചിട്ടുളത്.
ശബരിമലയില്‍ സുപ്രീം കോടതി വിധിക്ക് മുന്‍പുള്ള സാഹചര്യം തുടരണം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കോടതിയിലും ട്രൈബ്യൂണലിലും അടക്കം മറ്റു നടപടികള്‍ പാടില്ല. ശബരിമലയിലെ ആചാരങ്ങള്‍ക്ക് മാറ്റം ആവശ്യമാണെങ്കില്‍ 2018 സെപ്റ്റംബര്‍ ഒന്നിന് നിലനിന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമാകണം. മതപരമായ രീതികള്‍ നടപ്പാക്കുന്നുവെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം എന്നീ ആവശ്യങ്ങളാണ് ബില്ലിലുള്ളത്.
Also Read: കാലം സാക്ഷി ചരിത്രം സാക്ഷി; നൂറ്റാണ്ട് പിന്നിട്ട് കെ ആർ ഗൗരിയമ്മഇതിനുപുറമെ തൊഴിലുറപ്പ് പദ്ധതി 200 ദിവസവും കുറഞ്ഞ കൂലി 800 രൂപയുമാക്കണം, ഓട്ടോ തൊഴിലാളികളടക്കമുള്ള അസംഘടിത തൊഴിലാളികളെ ഇഎസ്ഐ പരിധിയില്‍ കൊണ്ട് വരണം, സര്‍ഫേസി നിയമത്തില്‍ നിന്ന് ചെറുകിട, ഇടത്തരം വായ്പകള്‍ എടുത്തവരെ ഒഴിവാക്കണം എന്നീ സ്വകാര്യ ബില്ലുകളും സഭയുടെ പരിഗണനയ്ക്ക് വരും.
കഴിഞ്ഞ സര്‍ക്കാര്‍ പാതി വഴിയിലെത്തിച്ച മുത്തലാഖ് ബില്ല് ഇന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും ലോക്സഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബില്ല് ലോക്സഭയില്‍ പാസ്സായെങ്കിലും രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.