തിരുവനന്തപുരം: എറണാകുളത്ത് സി.പി.ഐ സംഘടിപ്പിച്ച മാര്‍ച്ചിനിടെ എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ ഭാഗത്ത് പിഴവുണ്ടായതായി പറയുന്നില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.
ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു.
വൈപ്പിന്‍ കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഞാറയ്ക്കല്‍ സി.ഐ.യെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സി.പി.ഐ മാര്‍ച്ച്.
നേതാക്കളെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രി എറണാകുളം കളക്ടര്‍ എസ്.സുഹാസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.