News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 11, 2020, 1:48 PM IST
News18 Malayalam
കൊച്ചി: ബൈവ് ക്യൂ ആപ്പില്ലെങ്കിലും ബാറുകള്‍ വഴി കൊച്ചിയിലും മദ്യം സുലഭം. നൂറ് മുതല്‍ നൂറ്റിഅമ്പത് രൂപ രൂപ അധികം നല്കിയാല് വിദേശ മദ്യം ബാറുകളിലൂടെ ലഭിയ്ക്കും. ക്യൂ പോലും നില്‍ക്കാതെ മദ്യം വാങ്ങി മടങ്ങുകയും ചെയ്യാം.
സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് സംസ്ഥാനത്ത് ബാറുകള്‍ വഴിയുള്ള നിയമ വിരുദ്ധമായ മദ്യ വില്‍പ്പന. മദ്യം വാങ്ങുന്നതിന് ബെവ് ക്യൂ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നിരിക്കെ അതൊന്നും ഇല്ലെങ്കിലും ബാറുകളില്‍ നിന്ന് മദ്യം ലഭിയ്ക്കും. അതും യാതൊരു മറയുമില്ലാതെ.
ആപ്പ് വഴി ബുക്ക് ചെയ്തവര്‍ക്കൊപ്പം ക്യൂ നില്ക്കാം. ഇഷ്ടപ്പെട്ട ബ്രാന്റും തിരഞ്ഞെടുക്കാം. അതല്ലെങ്കില്‍ വിതരണക്കാരന് തന്നെ ബ്രാൻഡ് നിശ്ചയിച്ചു മദ്യം നൽകും. ടോക്കൺ വഴി മദ്യം വാങ്ങുന്നതിനു സമാനമായി ആളുകൾ അതൊന്നും ഇല്ലാതെയും മദ്യം വാങ്ങുന്നുണ്ട്.
390 രൂപ വിലയുള്ള മദ്യത്തിന് 500 രൂപയ്ക്കാണ് വില്‍ക്കുന്നത്. ബ്രാൻഡ് മാറുന്നതനുസരിച്ച് വിലയും കൂടും. അങ്ങനെ 100 മുതൽ 150 രൂപ വരെ കൂടിയ വിലയ്ക്കാണ് വിൽപ്പന. ബിവറേജസ് ഔട്ലറ്റുകളിൽ ടോക്കൺ വഴി മദ്യം വിൽപ്പന നിയന്ത്രിക്കുമ്പോളാണ് ബാറുകളിലെ ഈ വിൽപ്പന.
TRENDING:സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ഗൂഡാലോചന അന്വേഷിക്കുന്ന സമഗ്ര അന്വേഷണ സംഘം വിപുലീകരിച്ചു [NEWS]Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം [NEWS]Shocking: പലഹാരമാണെന്ന് കരുതി പടക്കം കടിച്ച കുട്ടിക്ക് ദാരുണാന്ത്യം; മൂന്നുപേർ പിടിയിൽ [NEWS]
ടോക്കണില്ലാത്തതിനാല് ബില്‍ നല്‍കില്ല. ബിൽ ഇല്ലാത്തതിനാൽ ബാറുകളിലെ വിൽപ്പന വഴിയുള്ള വരുമാനവും സർക്കാരിന് നഷ്ടമാകും. ബാറുകളിൽ കാര്യമായ പരിശോധനയും ഇല്ലെന്നും ആക്ഷേപമുണ്ട്. എക്സൈസ് ഉദ്യോഗസ്ഥർ പുറത്തു നിന്ന ശേഷം മടങ്ങുകയാണ് പതിവ്.
Published by:
Anuraj GR
First published:
June 11, 2020, 1:48 PM IST