നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് പക്ഷികൾ ചത്തതിന് കാരണം കഠിനമായ ചൂട്; പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരണം

  തിരുവനന്തപുരത്ത് പക്ഷികൾ ചത്തതിന് കാരണം കഠിനമായ ചൂട്; പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരണം

  കഠിനമായ ചൂടാണ് പക്ഷികൾ ചത്തുവീഴാൻ കാരണമായതെന്ന് ജില്ലാ വെറ്റിനറി ഓഫീസർ പ്രേം ജെയിൻ അറിയിച്ചു

  പക്ഷികൾ ചത്തതിന് കാരണം കഠിനമായ ചൂട്

  പക്ഷികൾ ചത്തതിന് കാരണം കഠിനമായ ചൂട്

  • Share this:
  തിരുവനന്തപുരം: ജില്ലയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തതിന്റെ കാരണം പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരണം. എം എൽ എ ഹോസ്റ്റൽ, പെരുംകുഴി, കാരോട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പക്ഷികൾ  ചത്ത നിലയിൽ കണ്ടെത്തിയത്.

  പക്ഷികൾ കൂട്ടത്തോടെ ചത്തത് നാട്ടുകാരാണ് മൃഗ സംരക്ഷണ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ പക്ഷിപ്പനിയാണെന്ന സംശയവും ഉടലെടുത്തു.തുടർന്നാണ്  സാമ്പിളുകൾ  പരിശോധനക്കായി പാലോട് പരിശോധന കേന്ദ്രത്തിക്ക് അയച്ചത്. പരിശോധനയിൽ സാമ്പിളുകൾ നെഗറ്റീവ് എന്ന് വ്യക്തമായി.

  BEST PERFORMING STORIES: 'ടീച്ചറേ, ആവുന്നത് പോലെ സഹായിക്കാൻ ഞങ്ങളെല്ലാം തയ്യാറാണ്'; സഹായ സന്നദ്ധരായി മലയാളികൾ [PHOTO]COVID 19 | Covid 19 ഈ സമയത്ത് നിങ്ങളവിടെ ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് [NEWS]റാന്നിയിലെ ഇറ്റലിക്കാർ വിമാനത്താവളത്തിൽ ചെയ്ത സൂത്രം എന്താണ് ? സിയാൽ പറയുന്നു [NEWS]

  കഠിനമായ ചൂടാണ് പക്ഷികൾ ചത്തുവീഴാൻ കാരണമായതെന്ന് ജില്ലാ വെറ്റിനറി ഓഫീസർ പ്രേം ജെയിൻ അറിയിച്ചു. ചൂട് രണ്ട് മാസം കൂടി തുടരാൻ സാധ്യതയുള്ളതിനാൽ മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കും.

  പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജില്ലയിൽ ജാഗ്രത തുടരാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ചെക്ക്പോസ്റ്റുകൾ കേന്ദ്രികരിച്ച് നടപടികൾ സ്വീകരിക്കുന്നുണ്ട്.

  പക്ഷികളെ കൊണ്ട് വരുന്ന വാഹങ്ങളിൽ അണുനാശിനി പ്രയോഗിക്കുന്നതിനൊപ്പം പരിശോധന കർശനമായി തുടരാനും നിർദേശം നൽകിയിട്ടുണ്ട്.
  Published by:Naseeba TC
  First published:
  )}