• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസ് ക്ലിയറന്‍സില്ല; സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചു

പൊലീസ് ക്ലിയറന്‍സില്ല; സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചു

യാത്രയ്ക്കു വേണ്ടി ടിക്കറ്റെടുത്തെന്നും ക്ലിയറൻസ് ലഭ്യമാക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് പി. രാജു ഹൈക്കോടതിയെ സമീപിച്ചു.

പി. രാജു

പി. രാജു

  • News18
  • Last Updated :
  • Share this:
    കൊച്ചി:  പൊലീസ് ക്ലിയറന്‍സ് ലഭിക്കാത്തിനെ തുടർന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന് പാസ്പോര്‍ട്ട് നിഷേധിച്ചു. സി.പി.ഐ മാർച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജുവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് പാസ്പോർട്ടിന് പൊലീസ് ക്ലിയറൻസ് നിഷേധിച്ചത്.

    നിലവിലെ പാസ്പോർട്ടിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പി. രാജു അതു പുതുക്കാൻ അപേക്ഷ നൽകിയത്. ദമാസ്കസിൽ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ ക്രിമിനൽ കേസ് ചൂണ്ടിക്കാട്ടി പൊലീസ് ക്ലിയറൻസ് നൽകിയില്ല.

    യാത്രയ്ക്കു വേണ്ടി ടിക്കറ്റെടുത്തെന്നും ക്ലിയറൻസ് ലഭ്യമാക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് പി. രാജു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സെപ്തംബർ എട്ടിനാണ് പി. രാജുവിന് ദമാസ്‌കസിലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടത്.

    Also Read 'സിപിഎമ്മുമായി ഒരു തർക്കവുമില്ല' പൊലീസ് പ്രവർത്തിച്ചത് സർക്കാർ നയത്തിന് എതിരായി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

    കൊച്ചി റേഞ്ച് ഐ.ജിയുടെ ഓഫീസിലേക്ക് സി.പി.ഐ സംഘടിപ്പിച്ച മാർച്ചിൽ പി. രാജു, എൽദോ എബ്രഹാം എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തു.



     
    First published: