തിരുവനന്തപുരം : ചില രാജ്യങ്ങളിൽ വരുമാനത്തിന്റെ 65% വരെ നികുതിയുണ്ടെന്നും അവർക്ക് അതിനു പരാതിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ കുടുംബത്തിനാകെ സാമൂഹിക സുരക്ഷയുണ്ടെന്നതാണു കാരണം. അതിന്റെ ചെറിയ ഭാഗമാണ് ഇവിടെ സംഭവിക്കുന്നതെന്നും ബജറ്റിലെ നികുതി നിർദേശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
പൊതുനന്മയ്ക്കാണ് നികുതി കൂട്ടുന്നത്. ഇന്ധന വില കൂടുമ്പോൾ സാധനങ്ങൾക്കും വില കൂടില്ലേ എന്ന ചോദ്യത്തിന് എല്ലാം മാസവും ഇഷ്ടം പോലെ കൂട്ടിക്കൊണ്ടിരിക്കുന്ന നിലയാണു മാറേണ്ട തെന്നായിരുന്നു പ്രതികരണം.
പരിമിതികൾക്കുള്ളിൽ നിന്നു ക്ഷേമ വികസന നയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. മുന്നോട്ടുപോകണമെങ്കിൽ ചില നികുതി പരിഷ്കരണങ്ങൾ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു ആശ്വാസ ബജറ്റാണിത്. കേന്ദ്രം ഞെരുക്കുന്നതിനെ എതിർക്കാതിരിക്കുകയും സംസ്ഥാനത്തിന്റെ വിഭവ സമാഹരണത്തിനു തടസ്സം നിൽക്കുകയും ചെയ്യുന്ന സമീപനം പ്രതിപക്ഷം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.