നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചിട്ടില്ല; മുഖ്യമന്ത്രിയുമായി 18 വര്‍ഷമായി പരിചയമുണ്ട്': കിരണ്‍ മാര്‍ഷല്‍

  'സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചിട്ടില്ല; മുഖ്യമന്ത്രിയുമായി 18 വര്‍ഷമായി പരിചയമുണ്ട്': കിരണ്‍ മാര്‍ഷല്‍

  സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളൊന്നും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. രാഷ്ട്രീയ നേതാക്കള്‍ പേരെടുത്ത് പറഞ്ഞതിനാലാണ് പ്രതികരണവുമായി രംഗത്തെത്തിയതെന്നും കിരൺ

  കിരൺ മാർഷൽ

  കിരൺ മാർഷൽ

  • Share this:
   ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളം വിടാൻ സഹായിച്ചെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വ്യവസായി കിരണ്‍ മാര്‍ഷല്‍.സ്വർണക്കടത്ത് കേസിലെ പ്രതികളുമായി പരിചയമില്ല. അവരെ സഹായിച്ചിട്ടുമില്ല. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നും കിരൺ പറഞ്ഞു.

   പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കാർ വിൽപനയ്ക്ക് വച്ചപ്പോഴാണ് വാങ്ങിയത്. അദ്ദേഹത്തിന്റെ കാറിനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെ ചെയ്തത്. താൻ പുതിയ കാര്‍ വാങ്ങിയപ്പോള്‍ ആ കാര്‍ വിറ്റെന്നും കിരൺ പറഞ്ഞു.
   TRENDING:സ്വപ്നയെ കേരളം വിടാന്‍ സഹായിച്ചത് പള്ളിത്തോട് സ്വദേശി; കോവിഡ് വ്യാപനം സർക്കാരിന്റെ വീഴ്ച: ബെന്നി ബഹനാൻ [NEWS]'ഇത് സക്കാത്തല്ല; ചട്ടലംഘനത്തെ സാമുദായികവൽക്കരിക്കണ്ട': മന്ത്രി ജലീലിനോട് കെ.പി.എ. മജീദ് [NEWS]England vs West Indies 2nd Test: ബാലഭാസ്ക്കർ അലക്ഷ്യമായി കാറോടിച്ചു; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ [NEWS]
   മുഖ്യമന്ത്രിയുമായി 18 വര്‍ഷമായി പരിചയമുണ്ട്. ഭരണ തലത്തിലുള്ള പലരുമായും ആത്മബന്ധമുണ്ട്. ഇടതുപക്ഷ കുടുംബമായതിനാൽ തെരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾ വീട്ടില്‍ വരാറുണ്ട്. അതുകൊണ്ടാവും ഇത്തരത്തില്‍ ആരോപണം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

   സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളൊന്നും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. രാഷ്ട്രീയ നേതാക്കള്‍ പേരെടുത്ത് പറഞ്ഞതിനാലാണ് പ്രതികരണവുമായി രംഗത്തെത്തിയതെന്നും ആലോചിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും കിരണ്‍ അറിയിച്ചു.
   Published by:Aneesh Anirudhan
   First published:
   )}