• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

KPCC പുനഃസംഘടന: ഭാരവാഹികളുടെ എണ്ണത്തില്‍ ധാരണയായില്ല

News18 Malayalam
Updated: January 9, 2019, 2:18 PM IST
KPCC പുനഃസംഘടന: ഭാരവാഹികളുടെ എണ്ണത്തില്‍ ധാരണയായില്ല
  • Share this:
ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച് കേരളാ നേതാക്കള്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതിലെ തര്‍ക്കമാണ് തീരുമാനം വൈകാനിടയാക്കുന്നത്. ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ സമ്പൂര്‍ണ അഴിച്ചുപണി അപ്രായോഗികമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെയും നിലപാട്

കെപിസിസി പ്രസിഡന്റിന് താല്പര്യമുള്ള ചിലരെ കൂടി ഉള്‍പ്പെടുത്തി തല്‍ക്കാലം പുനസംഘടന എന്നതിനോടാണ് എ, ഐ ഗ്രൂപ്പുകള്‍ക്ക് യോജിപ്പ്. അതുകൊണ്ടു തന്നെ നിലവിലെ 12 ജനറല്‍ സെക്രട്ടറിമാരില്‍ കാര്യമായ മാറ്റം ഉണ്ടാകില്ല.

Also Read:  ടി ഒ സൂരജിന്റെ എട്ടുകോടിയുടെ സ്വത്ത് കണ്ടുകെട്ടി

വര്‍ക്കിങ് പ്രസിഡന്റുമാര്‍ ഉള്ളതിനാല്‍ ഉപാധ്യക്ഷന്മാരെ നിയമിക്കാനും കഴിയില്ല. പുതുതായി മൂന്ന് ജനറല്‍ സെക്രട്ടറിമാരെ കൂടി നിയമിക്കാനാണ് സാധ്യത. നിലവിലെ 30 ഓളം സെക്രട്ടറിമാരില്‍ ഭൂരിഭാഗം പേരും തുടരുമ്പോള്‍ പ്രവര്‍ത്തന മികവ് ഇല്ലാത്തവരെയാകും ഒഴിവാക്കുക. മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്കും അവസരം ലഭിച്ചേക്കും.

First published: January 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...