'അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധിയിൽ ഭിന്നതയില്ല; അതിഥിയായെത്തുന്നവരെ കസേരയിട്ട് ഇരുത്തുന്നതാണ് ബിജെപിയുടെ രീതി ': എം.ടി രമേശ്

ന്യൂനപക്ഷങ്ങൾക്ക് മോദി സർക്കാരിലേക്കുള്ള പാലമാണ് അബ്ദുള്ളക്കുട്ടിയെന്നും എം ടി രമേശ്

News18 Malayalam
Updated: September 27, 2020, 3:19 PM IST
'അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധിയിൽ ഭിന്നതയില്ല; അതിഥിയായെത്തുന്നവരെ കസേരയിട്ട് ഇരുത്തുന്നതാണ് ബിജെപിയുടെ രീതി ': എം.ടി രമേശ്
mt ramesh
  • Share this:
എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനാക്കിയതിൽ നേതാക്കള്‍ക്കിടയില്‍ ഭിന്നതയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ന്യൂനപക്ഷങ്ങൾക്ക് ബിജെപിയിൽ വലിയ സ്ഥാനമുണ്ടെന്ന് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധി തെളിയിച്ചു. ന്യൂനപക്ഷങ്ങൾക്ക് മോദി സർക്കാരിലേക്കുള്ള പാലമാണ് അബ്ദുള്ളക്കുട്ടിയെന്നും എം ടി രമേശ് പറഞ്ഞു.

അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധി കൂടുതൽ ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കും. വീട്ടിലേക്ക് അതിഥിയായെത്തുന്നവരെ കസേര ഇട്ട് സ്വീകരിക്കന്നതാണ് ബിജെപിയുടെ രീതിയെന്നും എം ടി രമേശ് പറഞ്ഞു. ഇക്കാര്യത്തില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നതയില്ല.കോലീബി സഖ്യം എന്ന സിപിഎം ആരോപണം ഇനി വിലപ്പോവില്ലെന്നും എം ടി രമേശ് പറഞ്ഞു.

Also Read: അന്ന് SFI സംസ്ഥാന അധ്യക്ഷൻ; ഇപ്പോൾ BJP ദേശീയ ഉപാധ്യക്ഷൻ; ദേശീയ രാഷ്ട്രീയത്തിലേക്ക് കൂട് മാറിയ 'അദ്ഭുതക്കുട്ടി'

സംസ്ഥാനത്ത് പലയിടത്തും ദേശീയ തലത്തിലും ബിജെപിക്കെതിരെ സിപിഎം- കോണ്‍ഗ്രസ് സഖ്യം നിലവിലുണ്ട്. മതന്യൂനപക്ഷങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും കഴിയില്ലെന്നും എംടി രമേശ് കോഴിക്കോട് പറഞ്ഞു. ലൈഫ് മിഷനിലെ അഴിമതി അന്വേഷിക്കുന്നതില്‍ സിപിഎം അസ്വസ്ഥമാവുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ഇത് അഴിമതി നടന്നിട്ടുണ്ടെന്നതിന്‍റെ തെളിവാണെന്നും രമേശ് ആരോപിച്ചു.
Published by: user_49
First published: September 27, 2020, 3:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading