തിരുവനന്തപുരം: തലസ്ഥാനത്ത് ആരും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാളുകൾ അടച്ചിടാൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ പറഞ്ഞത് തെറ്റിദ്ധരിച്ചാണെന്നും പിണറായി പറഞ്ഞു.
ജനങ്ങൾ പുറത്തിറങ്ങരുതെന്ന തിരുവനന്തപുരം കളക്ടറുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. അനാവശ്യ പ്രസ്താവന പാടില്ലെന്ന് ഇന്ന് വീഡിയോ കോൺഫറൻസിൽ കളക്ടറോട് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയും ഇക്കാര്യത്തിൽ കളക്ടർക്കെതിരെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞു.
കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബീച്ചുകളിൽ ആൾക്കൂട്ടം പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങൾക്ക് സമീപം കൊറോണ കെയർ സെന്‍ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
You may also like:ആശങ്കയല്ല കരുതലാണ് വേണ്ടത്; ശ്രദ്ധിക്കേണ്ടത് ഇവർ [PHOTO]കോണ്‍ഗ്രസ്സ് കിഴവന്മാരുടെ ഗ്രൂപ്പു കളിയില്‍; മുസ്ലീം ലീഗ് പോഷക സംഘടനാ നേതാവ് [NEWS]പൊലീസുകാരനെ പിടികിട്ടാപ്പുള്ളി കുത്തിപ്പരിക്കേൽപ്പിച്ചു; മറ്റൊരാൾക്ക് വയറിനു കുത്തേറ്റു [NEWS]വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ റിപ്പോർട്ടിംഗ് ഒഴിവാക്കണം. രോഗികളുടെ ബന്ധുക്കളുടെ പ്രതികരണം എടുക്കുന്നതും ഒഴിവാക്കണം. മൈക്ക് വൈറസ് പരത്തും. രോഗ ബാധയുള്ള സ്ഥലത്ത് നേരിട്ട് പോയി റിപോർട്ട് ചെയ്യരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.