ഉമ്മൻ ചാണ്ടിയെ തള്ളി ബെന്നി ബഹനാൻ കേരള കോൺഗ്രസ് തർക്കം അന്തിമ തീരുമാനത്തിലേക്ക് 

പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കെ ജോസ് കെ മാണി ഉയർത്തുന്ന സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ല എന്നതാണ് യുഡിഎഫിലെ പൊതുനിലപാട്.

News18 Malayalam | news18-malayalam
Updated: September 10, 2020, 9:20 AM IST
ഉമ്മൻ ചാണ്ടിയെ തള്ളി ബെന്നി ബഹനാൻ കേരള കോൺഗ്രസ് തർക്കം അന്തിമ തീരുമാനത്തിലേക്ക് 
ബെന്നി ബഹ്നാൻ
  • Share this:
കോട്ടയം: ഉമ്മൻചാണ്ടിയെ തള്ളി യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ രംഗത്തെത്തിയതോടെ കേരള കോൺഗ്രസിലെ തർക്കത്തിൽ വഴിത്തിരിവായി.  യുഡിഎഫിനെ  തന്നെ പ്രതിസന്ധിയിലാക്കിയ വിഷയത്തിൽ ഇനി ചർച്ചയില്ലന്ന് കൺവീനർ ആവർത്തിച്ചു പറയുമ്പോൾ അതൊരു അന്ത്യശാസനം ആയി മാറുകയാണ്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൊട്ടടുത്ത്  നിൽക്കെ ജോസ് കെ മാണി ഉയർത്തുന്ന സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ല എന്നതാണ് യുഡിഎഫിലെ പൊതുനിലപാട്.  ഇരു പാർട്ടികളെയും ഒരുമിച്ച് നിർത്തി മുന്നോട്ടു പോയാൽ കോട്ടയം , ഇടുക്കി,  പത്തനംതിട്ട ജില്ലകളിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടാകും എന്ന് മുന്നണി വിലയിരുത്തുന്നു.

You may also like:വന്യമൃഗങ്ങളെയല്ല, കർഷകരെയാണ് സംരക്ഷിക്കേണ്ടത്; സർക്കാർ അടിയന്തിര സർവകക്ഷി യോഗം വിളിക്കണമെന്ന് പി സി തോമസ് 112 [NEWS]Kochi Flood Fund Scam | പ്രളയ ഫണ്ട് തട്ടിപ്പ്; ഒളിവിലായിരുന്ന സിപിഎം മുൻ നേതാവ് കീഴടങ്ങി
[NEWS]
അച്ഛന്‍ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; അടുത്ത 48 മണിക്കൂർ നിർണായകം [NEWS]

ജോസ് കെ മാണിക്ക് പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടെന്നും മുന്നണി നേതൃത്വം കണക്കുകൂട്ടുന്നു. ചർച്ചയില്ലന്ന് യുഡിഎഫ് നേതൃത്വം പറയുമ്പോൾ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജോസ് ജോസഫ് പക്ഷങ്ങൾ.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജി വെക്കാത്ത സാഹചര്യത്തിൽ അവിശ്വാസം എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള വഴി. അത് ഉടൻ ഉണ്ടാകും എന്നാണ് സൂചന.
Published by: Gowthamy GG
First published: June 22, 2020, 8:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading