• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരിയാറിൽ വെള്ളപ്പൊക്ക ഭീഷണിയില്ല; ഭൂതത്താൻ കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത് മുൻകരുതൽ

പെരിയാറിൽ വെള്ളപ്പൊക്ക ഭീഷണിയില്ല; ഭൂതത്താൻ കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത് മുൻകരുതൽ

ഇത് പെരിയാറിലെ ജലനിരപ്പിൽ കാര്യമായ വർധനവ് ഉണ്ടാക്കുന്നില്ല. എല്ലാ മൺസൂൺ കാലത്തും ബാരേജിന്റെ ഷട്ടറുകൾ തുറന്നു വയ്ക്കാറാണ് പതിവ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    എറണാകുളം: ഇടമലയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതു കൊണ്ട് ഭൂതത്താൻ കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നില്ലെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ. ശ്രീകല അറിയിച്ചു. ഇടമലയാർ ഡാമിൽ നിലവിൽ പരമാവധി സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് വെള്ളമുള്ളത്.

    വൃഷ്ടിപ്രദേശത്ത് മഴ പെയ്തെങ്കിലും ഡാമിലെ വെള്ളത്തിന്റെ ലെവൽ ഉയർന്നിട്ടില്ല. ഡാമിലെ ശനിയാഴ്ചയിലെ ജലനിരപ്പ് 131.82 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. വൈദ്യുതി ഉല്പാദനത്തിനു ശേഷം വരുന്ന വെള്ളം മാത്രമാണ് ഇടമലയാറിൽ നിന്നും ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നത്.

    You may also like:'എന്തേ പെൺകുട്ടികൾ തെങ്ങ് കയറിയാൽ?' ചോദിക്കുന്നത് ബിരുദാനന്തര ബിരുദമുള്ള ശ്രീദേവി [NEWS]ഉത്രയെ കൊലപ്പെടുത്തിയത് ഇൻഷ്വറൻസ് തുകയ്ക്കു വേണ്ടിയെന്ന് സൂചന [NEWS] പച്ചക്കരുവുള്ള മുട്ടയ്ക്ക് കാരണമെന്ത് ? ഉത്തരവുമായി തൃശ്ശൂർ വെറ്ററിനറി സർവ്വകലാശാല [NEWS]

    ഭൂതത്താൻകെട്ട് ബാരേജിൽ നിന്നും ജലസേചനത്തിനായുള്ള പമ്പിംഗ് താരതമ്യേന കുറച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലും ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ബാരേജിന്റെ ഷട്ടറുകൾ തുറന്നത്.

    ഇത് പെരിയാറിലെ ജലനിരപ്പിൽ കാര്യമായ വർധനവ് ഉണ്ടാക്കുന്നില്ല. എല്ലാ മൺസൂൺ കാലത്തും ബാരേജിന്റെ ഷട്ടറുകൾ തുറന്നു വയ്ക്കാറാണ് പതിവ്. വേനൽക്കാലത്ത് മാത്രമാണ് ജലസേചനത്തിനായി ഷട്ടറുകൾ അടയ്ക്കുന്നത്.

    Published by:Joys Joy
    First published: