ന്യൂഡൽഹി: ശബരിമലയിൽ യുവതികളെ വിലക്കുന്നത് ലിംഗവിവേചനമല്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ. ഇക്കാര്യം സുപ്രീംകോടയെ അറിയിക്കും. ആറ്റുകാൽ , ചക്കുളത്ത് കാവ്, കന്യാകുമാരി തുടങ്ങിയ ക്ഷേത്രങ്ങളിലെ ആചാര വൈവിദ്യങ്ങൾ ചൂണിക്കാണിച്ചാകും സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലപാട് വ്യക്തമാക്കുക.
ഈ ക്ഷേത്രങ്ങളിലെ വിലക്ക് ലിംഗവിവേചനമല്ല. ആചാരമാണ്. അത്തരം ആചാരങ്ങളെ ഒരു ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നാളെ സുപ്രീം കോടതിയില്‍ അറിയിക്കുമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ന് നടന്ന വാദത്തിനിടെ ശിവക്ഷേത്രത്തിലെ ആചാരങ്ങളല്ല ദേവീക്ഷേത്രങ്ങളിലേതെന്ന് തുഷാർ മേത്ത കോടതിയിൽ വാദിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.