HOME » NEWS » Kerala »

കരിപ്പൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രമില്ല; ഒഴിവാക്കിയത് റൺവേ അപകടത്തിന്‍റെ പേരിൽ

2015വരെ കരിപ്പൂരായിരുന്നു കേരളത്തിലെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം. എന്നാൽ 2015ൽ കരിപ്പൂരിലെ റൺവേ അടച്ചതുമുതൽ കൊച്ചിയിൽ താൽക്കാലിക കേന്ദ്രം ഒരുക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: November 10, 2020, 1:39 PM IST
കരിപ്പൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രമില്ല; ഒഴിവാക്കിയത് റൺവേ അപകടത്തിന്‍റെ പേരിൽ
karipur airport
  • Share this:
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രമാക്കാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടതിന് ശേഷം വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങാത്തതാണ് കാരണമായി കേന്ദ്രം പറയുന്നത്. 2021ലെ ഹജ്ജ് നയപ്രകാരം കേരളത്തിലെ ഏക എംബാർക്കേഷൻ പോയിന്‍റ് കൊച്ചിയാണ്.

2015വരെ കരിപ്പൂരായിരുന്നു കേരളത്തിലെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം. എന്നാൽ 2015ൽ കരിപ്പൂരിലെ റൺവേ അടച്ചതുമുതൽ കൊച്ചിയിൽ താൽക്കാലിക കേന്ദ്രം ഒരുക്കുകയായിരുന്നു. ഇപ്പോൾ ഇത് സ്ഥിരമാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിമാന അപകടം കൂടി കണക്കിലെടുത്താണ് കരിപ്പൂരിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതിഷേധത്തിനിടെ കഴിഞ്ഞ വർഷം കൊച്ചിക്കൊപ്പം കരിപ്പൂരും എംബാർക്കേഷൻ കേന്ദ്രമായിരുന്നു. എന്നാൽ ഇത്തവണ കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമെന്ന് ഔദ്യോഗിക അറിയിപ്പ് വന്നുകഴിഞ്ഞു.

കേരളത്തിൽ ഏറ്റവുമധികം തീർഥാടകർ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അല്ലാത്തപക്ഷം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും ആലോചനയുണ്ട്. ഹജ്ജ് തീർഥാടകരിൽ ഭൂരിഭാഗവും മലബാർ മേഖലയിൽനിന്നുള്ളവരാണ്. ഇവർ മണിക്കൂറുകൾ യാത്ര ചെയ്തു കൊച്ചിയിൽ എത്തേണ്ടിവരും. കൊച്ചിയിൽ തീർഥാടകർക്കുള്ള സൌകര്യങ്ങൾ കുറവാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് കരിപ്പൂരിൽ പുറപ്പെടൽ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.

രാജ്യത്ത് പത്ത് കേന്ദ്രങ്ങളാണ് ഹജ്ജ് പുറപ്പെടലിനായി അനുവദിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് പ്രതിവർഷം ഒമ്പതിനായിരത്തിലധികം തീർഥാടകരാണ് ഹർജ്ജിന് പോകുന്നത്. ഇതിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് കൊച്ചിയെ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ കരിപ്പൂരിലെ പുറപ്പെടൽ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Published by: Anuraj GR
First published: November 10, 2020, 1:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories