• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സോഷ്യൽമീഡിയ പ്രചരണം തെറ്റ്; ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ

അവധി പ്രഖ്യാപിച്ചാൽ അറിയിപ്പ് വരും

News18 Malayalam | news18-malayalam
Updated: October 30, 2019, 8:12 PM IST
സോഷ്യൽമീഡിയ പ്രചരണം തെറ്റ്; ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ
News18
  • Share this:
തിരുവനന്തപുരം: ഒക്ടോബർ 31 വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയ്ക്ക് അവധിയാണെന്ന രീതിയിൽ നടക്കുന്ന പ്രചരണങ്ങളിൽ വിശദീകരണവുമായി ജില്ലാ ഭരണകൂടം. നിലവിൽ (ബുധനാഴ്ച രാത്രി എട്ടുമണിവരെ) ജില്ലയിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലന്നും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതന്നും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.

Also Read- Breaking: തിരുവനന്തപുരത്ത് ബീച്ചുകളിലേക്ക് പോകേണ്ട; മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം

അവധി സംബന്ധിച്ച അറിയിപ്പുകൾ എന്തങ്കിലും ഉണ്ടെങ്കിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസർ നൽകുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.
കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ബീച്ചുകളിൽ സന്ദർശനം പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 30, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍