നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലക്ഷദ്വീപിലെ 'വിവാദ' പരിഷ്കാരങ്ങൾക്ക് അടിയന്തിര സ്റ്റേ ഇല്ല; വിശദീകരണം തേടി ഹൈക്കോടതി

  ലക്ഷദ്വീപിലെ 'വിവാദ' പരിഷ്കാരങ്ങൾക്ക് അടിയന്തിര സ്റ്റേ ഇല്ല; വിശദീകരണം തേടി ഹൈക്കോടതി

  കേന്ദ്രസർക്കാരും ലക്ഷദ്വീപ് സർക്കാരും ഇക്കാര്യത്തിൽ വിശദീകരണം നൽകട്ടെയെന്ന് അറിയിച്ച കോടതി ഇതിനായി രണ്ടാഴ്ച സമയവും അനുവദിച്ചു

  highcourt

  highcourt

  • Share this:
   കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേൽ നടപ്പാക്കിയ പരിഷ്കരണ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഉത്തരവ് നയപരമായ വിഷയമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. പ്രഫുൽ പട്ടേലിന്‍റെ 'വിവാദ' പരിഷ്കരണ നടപടികൾ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലി സമർപ്പിച്ച പൊതു താത്പ്പര്യ ഹർജിയിലാണ് കോടതി വിധി.

   കേന്ദ്രസർക്കാരും ലക്ഷദ്വീപ് സർക്കാരും ഇക്കാര്യത്തിൽ വിശദീകരണം നൽകട്ടെയെന്ന് അറിയിച്ച കോടതി ഇതിനായി രണ്ടാഴ്ച സമയവും അനുവദിച്ചു. വിശദീകരണം നൽകുന്നത് വരെ വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്‍റെ ആവശ്യവും തള്ളിയിട്ടുണ്ട്. ഈ ഘട്ടത്തിൽ അതിന് കഴിയില്ലെന്നും വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാമെന്നുമാണ് ഇതിന് മറുപടിയായി കോടതി അറിയിച്ചത്.

   Also Read-ഗുണ്ടകൾ ഇല്ലാത്ത നാട്ടിൽ എന്തിനാണ് ഗുണ്ടാനിയമം': അവിടുത്തെ ജയിലുകൾ വെറുതെ കിടക്കുകയാണെന്ന് പത്മശ്രീ ജേതാവ് അലി മാണിക്ഫാൻ

   ഹർജിയിൽ എതിർ സത്യവാങ്മൂലമുണ്ടെങ്കിൽ സമർപ്പിക്കാനും കേന്ദ്രത്തിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജനോട് കെ.വിനോദ് ചന്ദ്രൻ, എംആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് നിർദേശിച്ചിട്ടുണ്ട്. ലക്ഷദ്വീപ് വിഷയത്തിൽ മറ്റൊരുപൊതുതാത്പര്യ ഹർജി കൂടി ഇന്ന് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി.

   ദ്വീപിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ 2021 (എൽ‌ഡി‌എ‌ആർ) റദ്ദു ചെയ്യണമെന്നായിരുന്നു ഹർജിയിൽ ആവശ്യം. ഒപ്പം അവിടെ നടപ്പാക്കിയ ഗുണ്ടാ നിയമം സംബന്ധിച്ച് ഹർജിയിൽ ചോദ്യം ഉന്നയിച്ചിരുന്നു. പരസ്യമായി വെളിപ്പെടുത്താതെ തന്നെ ആളുകളെ ഒരു വർഷം വരെ തടവിലാക്കാൻ ഈ നിയമം സർക്കാരിന് അധികാരം നല്‍കുന്നുവെന്ന കാര്യവും ഹർജിയിൽ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

   Also Read-എയർ ആംബുലൻസിന് ഇനി പ്രത്യേക സമിതിയുടെ അനുമതി വേണം; ലക്ഷദ്വീപില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍

   ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററായ എത്തിയ പ്രഫുൽ പട്ടേൽ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവച്ചത്. സാമൂഹിക-സാംസ്കാരിക മേഖലയിൽ നിന്നടക്കം പല പ്രമുഖർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് കലക്ടര്‍ എസ് അസ്‌കര്‍ അലി രംഗത്തെത്തിയിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആണെന്നാണ് കലക്ടര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. മദ്യ ലൈസെന്‍സ് അനുവദിച്ചത് ടൂറിസം വികസനത്തിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

   'മംഗലാപുരം തുറമുഖവുമായുള്ള ബന്ധം ദ്വീപിന് ഏറെ ഗുണകരരമാകും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ടൂറിസം വികസിപ്പിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുകയുമാണ് പുതിയ പദ്ധതികള്‍ ലക്ഷ്യമിടുന്നത്. ടൂറിസം വികസനത്തിന് വേണ്ടിയാണ് മദ്യം വില്‍ക്കാനുള്ള തീരുമാനം' കലക്ടര്‍ അസ്‌കര്‍ അലി വ്യക്തമാക്കി.
   Published by:Asha Sulfiker
   First published:
   )}