മരടിൽ ആശങ്ക ഒഴിയാതെ സമീപവാസികൾ; വാഗ്ദാനങ്ങൾ വാക്കിൽ മാത്രം

കഴിഞ്ഞ ദിവസം ആൽഫ ഫ്ലാറ്റിലെ നീന്തൽ കുളത്തോട് ചേർന്നുള്ള ഇരുനില കെട്ടിടം പൊളിച്ചിട്ടപ്പോൾ ഭൂകമ്പത്തിന്റെ പ്രതീതിയായിരുന്നു അനുഭവപ്പെട്ടത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.

News18 Malayalam | news18-malayalam
Updated: November 24, 2019, 2:48 PM IST
മരടിൽ ആശങ്ക ഒഴിയാതെ സമീപവാസികൾ; വാഗ്ദാനങ്ങൾ വാക്കിൽ മാത്രം
മരടിൽ ഫ്ലാറ്റ് പൊളിക്കുന്നതിനിടെ സമീപത്തെ വീടിൻറെ സ്റ്റെയർകെയ്സിനുണ്ടായ വിള്ളൽ
  • Share this:
കൊച്ചി: സുപ്രീംകോടതി നിർദേശപ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പ്രദേശവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും അവരുടെ ആശങ്കകൾ ദൂരീകരിച്ച് മാത്രമേ പൊളിക്കൽ നടപടികളിലേക്ക് കടക്കുകയുള്ളൂ എന്നുള്ള വാഗ്ദാനങ്ങളെല്ലാം വാക്കിൽ ഒതുങ്ങുകയാണ്. പ്രദേശവാസികൾക്ക് ഇനിയും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടില്ല.

also read: ഷെഹ്ല ഷെറിന്റെ മരണം: പരാതിയില്ല; പോസ്റ്റുമോർട്ടം വേണ്ടെന്നും രക്ഷിതാക്കൾ

കഴിഞ്ഞ ദിവസം ആൽഫ ഫ്ലാറ്റിലെ നീന്തൽ കുളത്തോട് ചേർന്നുള്ള ഇരുനില കെട്ടിടം പൊളിച്ചിട്ടപ്പോൾ ഭൂകമ്പത്തിന്റെ പ്രതീതിയായിരുന്നു അനുഭവപ്പെട്ടത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. സമീപമുള്ള വീടിൻറെ സ്റ്റെയർകെയ്സിന് വിള്ളലുകൾ ഉണ്ടായി. വീട്ടുമുറ്റത്ത് കെട്ടിടാവശിഷ്ടങ്ങൾ വീഴുന്നതായും പരാതിയുണ്ട്. കുട്ടികളടക്കമുള്ള പ്രദേശത്ത് കൃത്യമായ സുരക്ഷ പോലുമില്ലാതെയാണ് കെട്ടിടം പൊളിക്കുന്നത് എന്നാണ് പ്രദേശവാസികളുടെ ആരോപണം.

വീട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ജെസിബി ഉപയോഗിച്ചുകൊണ്ടുള്ള പണികൾ താൽക്കാലികമായി നിർത്തിവെച്ചു. ആശാസ്ത്രീയമായാണ് കെട്ടിടം പൊളിക്കുന്നത് എന്നും ആരോപണമുണ്ട്. ഇൻഷുറൻസ് സംബന്ധിച്ച് അവ്യക്തത ഒഴിയുന്നതുവരെ വീട് വിട്ട് എങ്ങും പോകാൻ കഴിയില്ലെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.
First published: November 24, 2019, 2:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading