നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തില്‍ ഐ എസ് സ്ലീപ്പര്‍ സെല്ലുകളില്ല; ബെഹ്‌റയെ തള്ളി മുഖ്യമന്ത്രി

  കേരളത്തില്‍ ഐ എസ് സ്ലീപ്പര്‍ സെല്ലുകളില്ല; ബെഹ്‌റയെ തള്ളി മുഖ്യമന്ത്രി

  ഡിജിപിയേക്കാള്‍ ഇക്കാര്യങ്ങള്‍ അറിയാവുന്നത് മുഖ്യമന്ത്രിക്കാണോ എന്നായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണം.

  pinarayi vijayan

  pinarayi vijayan

  • Share this:
  തിരുവനന്തപുരം: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്ന മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി. സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് പൊലീസ് മേധാവി യാതൊരു റിപ്പോര്‍ട്ടും ആഭ്യന്തര വകുപ്പിന് നല്‍കിയിട്ടില്ലെന്നും നജീബ് കാന്തപുരം, യു എ ലത്തീഫ്, എം കെ മുനീര്‍, പി അബ്ദുള്‍ ഹമീദ് എന്നിവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.

  വിരമിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാണ് ലോക്നാഥ് ബെഹ്റ ഐ എസ് സ്ലീപ്പര്‍ സെല്ലുകളെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. കേരളം ഐ എസിന്റെ വലിയ റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. സ്ലീപ്പര്‍ സെല്ലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ നീക്കങ്ങളെ പ്രതിരോധിക്കാന്‍ പൊലീസിന് കാര്യപ്രാപ്തിയുണ്ടെന്നും ബെഹ്‌റപറഞ്ഞിരുന്നു. എന്നാല്‍ തന്റെ ഏറ്റവും വിശ്വസ്തനായ പൊലീസ് മേധാവിയായിരുന്ന ബെഹ്‌റയുടെ നിലപാട് തള്ളുകയാണ് മുഖ്യമന്ത്രി.

  അതേസമയം മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ബി ജെ പി രംഗത്തെത്തി. ഡിജിപിയേക്കാള്‍ ഇക്കാര്യങ്ങള്‍ അറിയാവുന്നത് മുഖ്യമന്ത്രിക്കാണോ എന്നായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണം.
  Published by:Jayashankar AV
  First published: