നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിമാനത്താവളത്തിലെ സൗജന്യ സിംകാർഡ് വാങ്ങിയില്ല; പുറംലോകവുമായി ബന്ധപ്പെടാനാകാതെ പ്രവാസികൾ

  വിമാനത്താവളത്തിലെ സൗജന്യ സിംകാർഡ് വാങ്ങിയില്ല; പുറംലോകവുമായി ബന്ധപ്പെടാനാകാതെ പ്രവാസികൾ

  ക്വാറന്റീൻ കേന്ദ്രങ്ങളിൽ കഴിയുന്നവരുമായി ആരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നതും ഫോൺവഴിയാണ്.

  News18

  News18

  • Share this:
   മലപ്പുറം: വിമാനത്താവളത്തിലെ സൗജന്യ സിം കാർഡുകൾ വാങ്ങാൻ തയാറാകാത്ത പ്രവവാസികൾക്ക് ക്വാറന്റീൻ കേന്ദ്രങ്ങളിൽ നിന്നും ബന്ധുക്കളെ വിളിക്കാനാകുന്നില്ല. വിദേശത്തെ സിം കാർഡുപയോഗിച്ച് നാട്ടിൽ ആരെയും വിളിക്കാനാകില്ലെന്ന് ഓർക്കാത്തവരാണ് ക്വാറന്റീൻ കേന്ദ്രങ്ങളിൽ ഒറ്റപ്പെട്ടത്.
   You may also like:ടിക്കറ്റ് നിരക്ക് ഇരട്ടി; തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത്​ പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി [NEWS]വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]മദ്യശാലകളിലെ തിരക്ക്: ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സുപ്രീം കോടതി [NEWS]
   ക്വാറന്റീൻ കേന്ദ്രങ്ങളിൽ കഴിയുന്നവരുമായി ആരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നതും ഫോൺവഴിയാണ്. എന്നാൽ നാട്ടിലെ സിം കാർഡില്ലാത്ത പ്രവാസികളെ ബന്ധപ്പെടാൻ മറ്റു വഴികളൊന്നുമില്ലെന്നാണ് ആരോഗ്യപ്രവർത്തകരും പറയുന്നത്.

   ക്വാറന്റീനിൽ കഴിയുന്ന പ്രവാസികളിൽ രക്തസമ്മർദം, പ്രമേഹം എന്നീ പ്രശ്നങ്ങളുള്ളവരുമുണ്ട്. ഇവർക്കാവശ്യമായ മരുന്ന് ക്വാറന്റീൻ കേന്ദ്രത്തിൽ വിതരണം ചെയ്യുമെങ്കിലും ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിന് ഇവരുമായി ബന്ധപ്പെടാനാകുന്നില്ല.

   ‌കാളികാവിലെ ക്വാറന്റീൻ കേന്ദ്രത്തിലെത്തിയ 37 പേരുമായി നേരിട്ടുസംസാരിച്ച് വിവരശേഖരണം നടത്താൻ പ്രയാസമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജസീല വളപ്പിൽ പറഞ്ഞു. അതുകൊണ്ടു തന്നെ ബി.എസ്.എല്ലിന്റെ സിം കാർഡ് ഇവർക്ക് എത്തിക്കുമെന്നും ഡോക്ടർ അറിയിച്ചു.
   First published:
   )}