• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആരോഗ്യ വകുപ്പിന് ആശ്വാസം; സംസ്ഥാനത്ത് കൂടുതൽ കൊറോണ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തില്ല

ആരോഗ്യ വകുപ്പിന് ആശ്വാസം; സംസ്ഥാനത്ത് കൂടുതൽ കൊറോണ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തില്ല

രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയവരിൽ 97 ശതമാനത്തിലധികം പേർക്കും കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നില്ല

കെ.കെ ശൈലജ

കെ.കെ ശൈലജ

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. 190 സാമ്പിളുകൾ പരിശോധിച്ചതിൽ 100 കേസുകളും കൊറോണ നെഗറ്റീവ് ആണ്. 3 കേസുകൾ മാത്രമാണ് പോസിറ്റിവായത്.

    87 സാമ്പിളുകളുടെ റിസൾട്ട് ലഭിക്കാനുണ്ട്. 2421 പേർ നിരീക്ഷണത്തിലാണ്. അതിൽ 100 പേർ ആശുപത്രിയിലാണ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയവരിൽ 97 ശതമാനത്തിലധികം പേർക്കും കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നില്ല. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരും ഒന്നിച്ച് വുഹാനിൽ നിന്ന് എത്തിയവരായിരുന്നു. വുഹാനിൽ നിന്ന് എത്തിയ മറ്റാർക്കും വൈറസ് ബാധ റിപ്പോർട്ട് ചെയ്യാത്തതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്.

    Also read: കൊറോണ വൈറസ്: ചികിത്സാ ചെലവ് ചൈനയിൽ നിന്നും ഈടാക്കണമെന്ന് യൂത്ത് ഫ്രണ്ട് എം

    മൂന്ന് മേഖലയായി തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം. വുഹാനിൽ നിന്ന് എത്തിയവരെ പ്രത്യേകം നിരീക്ഷിക്കും. വൈറസ് ബാധിച്ചവരിൽ നിന്ന് മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാൻ നടപടി എടുക്കും. കൂടാതെ ആരും മരിക്കാതിരിക്കുക എന്ന ലക്ഷ്യവും സർക്കാർ മുന്നോട്ട് വയ്ക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്തേയ്ക്ക് പോയ നിരീക്ഷണത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളുമായി ബന്ധപ്പെടാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.

    വീടുകളിൽ നിരീക്ഷണത്തിലുള്ള ആരും പുറത്ത് ഇറങ്ങരുതെന്നും, വിദേശത്ത് ജോലി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സർക്കാർ അവർക്ക് വേണ്ടി ഇടപെടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം വ്യാജ വാർത്ത പ്രചരിപ്പിച്ച 7 പേർക്കെതിരെ പൊലീസ് കേസെടുത്തു.
    Published by:user_49
    First published: