• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ മറന്നവര്‍ അറിയാൻ; ഇനി പിഴയില്ല

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ മറന്നവര്‍ അറിയാൻ; ഇനി പിഴയില്ല

ഓട്ടോറിക്ഷ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ 10,000 രൂപ പിഴയെന്നത് 3000 രൂപയായി കുറയ്ക്കാനും യോഗം ശിപാർശ ചെയ്തു. 

  • Share this:
    തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാൻ ഇനി പിഴ ഈടാക്കേണ്ടെന്നു തീരുമാനം. കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പുതുക്കുന്നവർക്കു മാത്രമെ ഈ ആനുകൂല്യം ലഭിക്കൂ. നേരത്തെ കാലാവധി കഴിഞ്ഞാൽ 1000 രൂപയായിരുന്നു പിഴ അടയ്ക്കേണ്ടിയിരുന്നത്. ഇത് ഒഴിവാക്കാൻ  ഗതാഗത കമ്മീഷണർമാരുടെ യോഗത്തിൽ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

    നേരത്തെ പിഴ കൂടാതെ പുതുക്കാൻ 30 ദിവസത്തെ സമയം മാത്രമാണ് അനുവദിച്ചിരുന്നത്. അതിനു ശേഷം പിഴ അടയ്ക്കണം. എന്നാൽ പുതിയ ഉത്തരവ് പ്രബല്യത്തിൽ വരുന്നതോടെ പുതുക്കാനുള്ള തുക മാത്രം അടച്ച് ലൈസൻസ് പുതുക്കാം. പുതിയ മോട്ടോർ വാഹന ഭേദഗതി അനുസരിച്ച് കാലാവധികഴിയുന്നതിന് ഒരുവര്‍ഷം മുൻപ് ലൈസന്‍സ് പുതുക്കണമെന്നും ഒരുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വാഹനമോടിച്ച് പരീക്ഷ പാസാകുകയും വേണം. ഈ ഭേദഗതിയാണ് റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

    ഓട്ടോറിക്ഷ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ 10,000 രൂപ പിഴയെന്നത് 3000 രൂപയായി കുറയ്ക്കാനും യോഗം ശിപാർശ ചെയ്തു.

    Also Read ഉയർന്ന പിഴത്തുക കുറയ്ക്കും; ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് പിഴകളിൽ മാറ്റമില്ല

    First published: