കോഴിക്കോട്: യു.എ.പി.എ കേസ് എൻ.ഐ.എയിൽ നിന്നും ഏറ്റെടുക്കുവാൻ കേന്ദ്രത്തിന് കത്തയച്ച സംസ്ഥാന സർക്കാരിന്റെ നടപടി സന്തോഷം നൽകുന്നതായി താഹയുടെ അമ്മ ജമീല. വൈകിയാണെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സർക്കാർ നടപടി ആശ്വാസം നൽകുന്നുണ്ടെന്നും ജമീല പറഞ്ഞു.
എന്നാൽ ഈ കാര്യത്തിൽ സർക്കാർ കുറെ കൂടി നേരത്തെ ഇടപെടണമായിരുന്നു. സമരങ്ങളും, പ്രതിപക്ഷ നേതാവിന്റെ സന്ദർശനവും എല്ലാ സർക്കാരിന്റെ തീരുമാനത്തിന് കാരണമായിരിക്കാം. ഞങ്ങൾ ഇപ്പോഴും സി.പി.എം കുടുംബമാണെന്നും പന്തീരാംകാവിലെ വീട്ടിലെത്തിയ മാധ്യമ പ്രവർത്തകരോട് ജമീല പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.