• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എസ്.ഡി.പി.ഐയെ നിരോധിക്കേണ്ട ആവശ്യമില്ല'; സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

'എസ്.ഡി.പി.ഐയെ നിരോധിക്കേണ്ട ആവശ്യമില്ല'; സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

നിരോധനം കൊണ്ട് ഒരു തീവ്രവാദ സംഘത്തിൻ്റെയും പ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്നും എം.വി ഗോവിന്ദൻ

  • Share this:
    എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണമെന്ന നിലപാട് തങ്ങൾക്കില്ലെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിരോധനം കൊണ്ട് ഒരു തീവ്രവാദ സംഘത്തിൻ്റെയും പ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. രണ്ട് വര്‍ഗീയത ഏറ്റുമുട്ടുന്ന ഒരു രാജ്യത്ത് ഒന്നിനെ നിരോധിക്കാന്‍ പോയാല്‍ അതിന്‍റെ അനന്തര ഫലം വര്‍ഗീയത ശക്തിപ്പെടും എന്നതായിരിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

    പണിമുടക്കിയത് കൊണ്ട് എന്ത് പ്രയോജനം എന്ന നിലയിൽ തൊഴിലാളികൾ ചിന്തിക്കുന്ന സാഹചര്യവും നിലവിലുണ്ട്. കാട്ടാക്കടയിൽ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Also Read:- കെഎസ്ആര്‍ടിസിക്ക് വന്‍ സാമ്പത്തിക നഷ്ടം;ഹര്‍ത്താലിന് തകര്‍ത്ത 71 ബസുകള്‍ ഉടന്‍ സര്‍വീസിനില്ല

    കഴിഞ്ഞ 23ന് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ വടകര അടക്കാത്തെരു ജം​ഗ്ഷനിൽ വെച്ച് ലോറിക്ക് കല്ലെറിഞ്ഞ കേസിൽ 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിലായി. വടകര കൊയിലാണ്ടി വളപ്പിൽ വരപ്പുറത്ത് സജീർ, ചോറോട് ഈസ്റ്റിലെ ധാർ ഇഷാക് ഹൗസിൽ സുഹൈൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം 5 ആയി.

    Also Read:-കൊല്ലത്ത് ഹർത്താലിനിടെ പൊലീസുകാരെ ബൈക്ക് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍

    വയനാട് മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പൊലീസിന്റെ ഔദ്യോഗിക കൃതനിർവഹണം തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങൾക്കുമാണ് അറസ്റ്റ് . പിടിയിലായ 86 പേരെയും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
    Published by:Arun krishna
    First published: