• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രതിപക്ഷനേതാവിന്റെ ആവശ്യം തള്ളി; 'ബ്രൂവറി'യിൽ അന്വേഷണം വേണ്ടെന്ന് ഗവർണർ


Updated: November 8, 2018, 9:05 AM IST
പ്രതിപക്ഷനേതാവിന്റെ ആവശ്യം തള്ളി; 'ബ്രൂവറി'യിൽ അന്വേഷണം വേണ്ടെന്ന് ഗവർണർ

Updated: November 8, 2018, 9:05 AM IST
തിരുവനന്തപുരം: ബ്രൂവറികള്‍ അനുവദിച്ച വിഷയത്തില്‍ സര്‍ക്കാരിനെതിരെ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്‍കിയ നാലാമത്തെ കത്തും ഗവര്‍ണര്‍ തള്ളി. ബ്രൂവറി വിഷയത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവിന് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്‍കി. സര്‍ക്കാര്‍ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളുന്നതെന്ന് മറുപടിക്കത്തില്‍ വ്യക്തമാക്കുന്നു.

ജലീൽ കൂടുതൽ കുരുക്കിലേക്ക്; കുടുംബശ്രീ നിയമനങ്ങളിലും ഇടപെട്ടു

പ്രതിപക്ഷനേതാവ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ആരോപണം ഉയര്‍ന്നതിനാല്‍ ബ്രൂവറികള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്നും നടപടികളില്‍ അപാകത ഇല്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്. ബ്രൂവറികളില്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതിയും തള്ളിയിരുന്നു. അനുമതി പിന്‍വലിച്ച സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതി നിലപാട്. ഇക്കാര്യങ്ങള്‍ പരിശോധിച്ചശേഷമാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്.

'ബ്രുവറി'യിൽ അന്വേഷണാനുമതി തേടി ഗവർണർക്ക് വീണ്ടും ചെന്നിത്തലയുടെ കത്ത്

ബ്രൂവറി ഡിസ്റ്റിലറി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമത്തിലെ (2018 ഭേദഗതി) സെക്‌ഷന്‍ 17 എ(1) പ്രകാരം അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണർക്ക് കത്തുനല്‍കിയത്. ബ്രൂവറി അനുമതി റദ്ദാക്കിയാലും മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ കേസ് എടുക്കാമെന്ന് അഴിമതി നിരോധന നിയമത്തിലെ സെക്‌ഷന്‍ 15ല്‍ പറയുന്നുണ്ടെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റം ചെയ്താല്‍ മാത്രമല്ല കുറ്റം ചെയ്യാനുള്ള ശ്രമം നടന്നുവെന്നു ബോധ്യപ്പെട്ടാലും അന്വേഷണം നടത്തി കേസ് എടുക്കാം.
Loading...
ബ്രൂവറികള്‍ക്കും ഡിസ്റ്റലറിക്കും നല്‍കിയ അനുമതി പിന്‍വലിച്ചെങ്കിലും അഴിമതിക്കു ശ്രമം നടത്തിയെന്ന അഴിമതി നിരോധന വകുപ്പിലെ സെക്‌ഷന്‍ 13 പ്രകാരവും ഐപിസിയിലെ ക്രിമിനല്‍ ഗൂഡാലോചനക്കുള്ള 120 ബി പ്രകാരവും ശിക്ഷിക്കപ്പെടാവുന്ന കേസായതിനാല്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനുള്ള അനുമതി നല്‍കാന്‍ ഗവർണര്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആകെ നാലു കത്തുകളാണ് പ്രതിപക്ഷ നേതാവ് നല്‍കിയത്.

First published: November 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍