നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രാർത്ഥന പ്രധാനം; പള്ളികളിലെ ജുമുഅ നമസ്കാരം ഒഴിവാക്കേണ്ട സാഹചര്യമില്ലെന്ന് കാന്തപുരം

  പ്രാർത്ഥന പ്രധാനം; പള്ളികളിലെ ജുമുഅ നമസ്കാരം ഒഴിവാക്കേണ്ട സാഹചര്യമില്ലെന്ന് കാന്തപുരം

  പ്രമുഖ ഇസ്ലാമിക രാഷ്ട്രങ്ങളടക്കം ജുമുഅ നമസ്കാരങ്ങള്‍ നിര്‍ത്തിവെക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ സാഹചര്യം അത്രത്തോളമെത്തിയിട്ടില്ലെന്ന് കാന്തപുരം

  kanthapuram

  kanthapuram

  • Share this:
  കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുസ്ലിം പള്ളികളിലെ ജുമുഅ നമസ്കാരം ഒഴിവാക്കേണ്ട സാഹചര്യം തല്‍കാലമില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

  പ്രമുഖ ഇസ്ലാമിക രാഷ്ട്രങ്ങളടക്കം ജുമുഅ നമസ്കാരങ്ങള്‍ നിര്‍ത്തിവെക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ സാഹചര്യം അത്രത്തോളമെത്തിയിട്ടില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന പ്രധാനമാണ്. കേരളത്തിലെ പള്ളികളില്‍ വിശ്വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം ഉണ്ട്. പ്രാര്‍ത്ഥനയ്ക്ക് മുന്‍പ് അംഗശുദ്ധി വരുത്താന്‍ കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കുന്നില്ല. രോഗലക്ഷണങ്ങളുള്ളവര്‍ ആരാധനാലയങ്ങളിലേക്കോ ആളുകള്‍ കൂടുതലുള്ള പ്രദേശത്തേക്കോ പോവരുത്. വിശ്വാസികള്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാന്തപുരം പറഞ്ഞു. സന്ദര്‍ശകരെ പരിമിതപ്പെടുത്തിയും മുന്‍കരുതലുകള്‍ സ്വീകരിച്ചും കൊവിഡിനെ പ്രതിരോധിക്കണമെന്നും പ്രായമായവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാന്തപുരം പറഞ്ഞു.
  You may also like:'വവ്വാൽ തീനികൾ'; ചൈനക്കാരുടെ ആഹാരരീതി ലോകത്തിന് ഭീഷണിയെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തർ [NEWS]ആരോഗ്യമന്ത്രിക്കെതിരെ സോഷ്യൽമീഡിയയിൽ അധിക്ഷേപം; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ [PHOTO]ബിഗ്ബോസ് ഷോ: രജിത് കുമാർ പുറത്ത്; സഹമത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചത് വിനയായി; മാപ്പ് ഫലം കണ്ടില്ല [NEWS]

  സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ ഒരു ലക്ഷം മദ്രസ വിദ്യാർഥികൾക്കായി ഓൺലൈന്‍ ക്ലാസുകള്‍ തുടങ്ങുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഈ മാസം 21 മുതൽ നോമ്പിന് മുമ്പായി അധ്യായന വർഷത്തിന്റെ അവസാനം വരെ ഓൺലൈൻ ക്ളാസുകൾ വഴി ഒരു ലക്ഷം വിദ്യാർഥികളിലേക്കു മദ്രസ പാഠങ്ങൾ എത്തിക്കാനാണ് തീരുമാനം. സംഘടനയുടെ ഔദ്യോഗിക മാധ്യമമായ ഇസ്‌ലാമിക് മീഡിയ മിഷന്റെ യൂട്യൂബ് ചാനല്‍ വഴിയാവും ഓൺലൈൻ ക്ളാസുകൾ.
  First published:
  )}