കൊച്ചി: നിപ ബാധിച്ച രോഗിയുമായി അടുത്തിടപഴകിയ ഏഴു പേർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. രോഗിയുമായി അടുത്തിടപഴകിയ ഏഴു പേരുടെയും തൃശൂരിൽ പനി സ്ഥിരീകരിച്ച ഒരാളുടെയും പരിശോധനാഫലമാണ് പുറത്തുവന്നത്. ഇതോടെ ഫലത്തിൽ നിപ സംശയിച്ച എട്ടു പേർക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു.
രോഗം സംശയിച്ചിരുന്ന ആറുപേര്‍ക്കും നിപയില്ലെന്നും ചികിത്സയിലുള്ള യുവാവിന്‍റെ നില പുരോഗമിച്ചു വരികയാണെന്നും മന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. നെഗറ്റീവ് ആണെന്ന് പറഞ്ഞവരടക്കം ഏഴുപേര്‍ ഇപ്പോള്‍ ഐസലോഷന്‍ വാര്‍ഡിലുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് പേര്‍ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഏഴാമത്തെയാൾക്കും നിപ ഇല്ല
ഫലം നെഗറ്റീവ് ആണെന്ന് പറഞ്ഞാലും ഭേദപ്പെട്ടാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുള്ളൂവെന്നും ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിയുന്നതുവരെ ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Nipah, Nipah in kerala, Nipah outbreak, Nipah Outbreak in Kerala, Nipah virus