നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്പ്രിങ്ക്ളർ: 'മറ്റാർക്കും ഇതിൽ പങ്കില്ല'; തെറ്റുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെയെന്ന് ഐ ടി സെക്രട്ടറി ശവശങ്കർ

  സ്പ്രിങ്ക്ളർ: 'മറ്റാർക്കും ഇതിൽ പങ്കില്ല'; തെറ്റുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെയെന്ന് ഐ ടി സെക്രട്ടറി ശവശങ്കർ

  പർച്ചേസ് കരാറിൽ നിയമവകുപ്പിൻ്റെ അനുമതി ആവശ്യമില്ലെന്നും ശിവശങ്കർ

  ശിവശങ്കർ

  ശിവശങ്കർ

  • Share this:
   തിരുവനന്തപുരം: കോവിഡ് വിവര ശേഖരണത്തിന് സ്പ്രിങ്ക്ളർ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ മറ്റാർക്കും പങ്കില്ലെന്ന് ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍. ഐ.ടി സെക്രട്ടറി എന്ന വിവേചനാധികാരം ഉപയോഗിച്ചാണ് സ്പ്രിംഗ്ളറിൽ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
   You may also like:സ്പ്രിംഗ്ളർ വിവാദം; കേന്ദ്രം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി [NEWS]'സ്പ്രിംങ്ക്ളറിൽ സംശയങ്ങൾ നിലനിൽക്കുന്നു'; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഉമ്മൻചാണ്ടി [NEWS]സ്പ്രിംങ്ക്ളര്‍ തട്ടിപ്പ്: കരാര്‍ റദ്ദാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് BJP ഗവര്‍ണര്‍ക്ക് നിവേദനം നൽകി [NEWS]

   സേവനം സൗജന്യമാണെന്ന് ഉറപ്പു വരുത്തിയിരുന്നു. സുരക്ഷാ പ്രശ്‌നമില്ലെന്ന് വ്യക്തമായി. നിയമ വകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല. വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ടെക്‌നോളജിക്കല്‍ പ്ലാറ്റ്‌ഫോം വേണമെന്ന് തീരുമാനിച്ചിരുന്നു. ആ പ്ലാറ്റ്‌ഫോം ഏതാണെന്ന് തിരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തമാണ്. അതൊരു പര്‍ച്ചേസ് തീരുമാനമാണ്. അതില്‍ മറ്റാരും കൈ കടത്തിയിട്ടില്ല. പർച്ചേസ് കരാറിൽ നിയമവകുപ്പിൻ്റെ അനുമതി ആവശ്യമില്ല. തൻ്റെ നിലപാട് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.

   ഈ നിലപാടിൽ തെറ്റുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെ. ഐടി സെക്രട്ടറിയെന്ന നിലവിലാണ് താൻ തീരുമാനം എടുത്തത്. ഇതിൽ മറ്റാർക്കും പങ്കില്ല. തന്റെ തീരുമാനങ്ങളില്‍ തെറ്റുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

   ' എൻറെ പൂർണ്ണ ഉത്തരവാദിത്വം ഉള്ള കരാറാണ് എനിക്ക് മാത്രമാണ് പങ്ക് '. കരാർ മുഖ്യമന്ത്രി അറിഞ്ഞിരുന്നോയെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു.


   Published by:Aneesh Anirudhan
   First published:
   )}