കോവിഡ് മൂലം അനാഥരായ കുട്ടികളുടെ ആനുകൂല്യങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ല; വിമര്‍ശനവുമായി ഡീന്‍ കുര്യക്കോസ്
കോവിഡ് മൂലം അനാഥരായ കുട്ടികളുടെ ആനുകൂല്യങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ല; വിമര്‍ശനവുമായി ഡീന്‍ കുര്യക്കോസ്
കേരളത്തില്‍ ഒന്‍പതു കുട്ടികള്‍ മാത്രമാണ് അനാഥരായത്. 1135.84 ലക്ഷം രൂപയാണ് കുട്ടികളുടെ സഹായത്തിനായി കേരളത്തിന് നല്‍കിയിട്ടുള്ളത്.
dean kuriakose
Last Updated :
Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൊടുകാര്യസ്ഥതയില് ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നെന്ന് കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യക്കോസ്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുക്കേട് മൂലം ആനുകൂല്യങ്ങള്‍ അര്‍ഹരായ കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പിഎം കെയേഴ്സ് പദ്ധതിയില്‍ കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്കുള്ള സഹായത്തിനായി കേരളത്തില്‍ നിന്ന് ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കേന്ദ്ര ശിശുക്ഷേമ വകുപ്പ് സ്മൃതി ഇറാനി ലോകസഭയിലെ ചോദ്യത്തോരവേളയില്‍ വ്യക്തമാക്കി.
കേരളത്തില്‍ ഒന്‍പതു കുട്ടികള്‍ മാത്രമാണ് അനാഥരായത്. 1135.84 ലക്ഷം രൂപയാണ് കുട്ടികളുടെ സഹായത്തിനായി കേരളത്തിന് നല്‍കിയിട്ടുള്ളത്. പിഎം കെയേഴ്സ് പദ്ധകിയില് കോവിഡ് മൂലം അനാഥരായ ഓരോ കുട്ടികള്‍ക്കും സഹായമായി 10 ലക്ഷം രൂപയാണ് നല്‍കുക.
18 വയസുവരെ പ്രതിമാസം സ്റ്റൈപെന്റും 23 വയസ്സുവരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും പിഎം കെയേഴ്സ പദ്ധതി വഴി ലഭിക്കതുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് ഒരു കുട്ടിപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നതെന്ന് ഡിന് കുര്യക്കോസ് വ്യക്തമാക്കി.
ഇത്തരമൊരു ആനുകൂല്യം ഉള്ളതിനെപ്പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കുവാന് പോലും കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്ത് നിരുത്തരവാദപരമായി പെരുമാറുന്ന സംസ്ഥാന സര്‍ക്കാരിന്റെ സമീപനം തികച്ചും അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് കേരള സര്‍ക്കാരും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നല്‍കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.
18 വയസ് വരെ പ്രതിമാസം 2000 രൂപ നല്‍കുമെന്നും കുട്ടികളുടെ ബിരുദതലം വരെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.